ദില്ലി: രാഹുൽ ഗാന്ധിയ്ക്ക് എം എം നരവനെയുടെ പുസ്തകം ലഭിച്ചത് ആമസോണിൽ നിന്നാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ.
പുസ്തകം ആമസോണിൽ നിന്ന് വായിച്ചതാണ്. അപ്പോൾ അവർക്കെതിരെയും കേസെടുക്കേണ്ടിവരും. എടുക്കട്ടെ. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ അവർക്കെതിരെ കേസെടുക്കുക എന്നത് എല്ലാ ഏകാധിപതികളും ചെയ്യുന്നതാണ്.
പുസ്തകത്തെ കേന്ദ്രസർക്കാർ ഭയക്കുന്നുണ്ടെന്നും കെ സി വേണുഗോപാൽ പറഞ്ഞു. 'പുസ്തകത്തെ ഭയമുണ്ടെന്ന് മനസിലായി. എന്തൊരു പേടിയാണ്. അതാണ് അമ്പത്താറ് ഇഞ്ചിന്റെ ഗുണമെന്ന് കെ സി വേണുഗോപാൽ പറഞ്ഞു.
പുസ്തകം വാങ്ങിയത് മുൻ കരസേന മേധാവി എംഎം നരവനെ തന്നെ ഷെയർ ചെയ്ത ലിങ്ക് വഴിയാണെന്ന് രാഹുൽ ഗാന്ധിയും വ്യക്തമാക്കിയിരുന്നു.
താൻ അദ്ദേഹത്തെ വിശ്വസിക്കുകയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. പുസ്തകത്തിന്റെ ഉളളടക്കം ശരിയാണോ ഇല്ലയോ എന്നതിൽ സ്ഥിരീകരണം നടത്തേണ്ടത് പെൻഗ്വിൻ ബുക്‌സും നരവനെയുമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

തിരഞ്ഞെടുപ്പ് തീയതികളിൽ കാലാവസ്ഥയും നിർണ്ണായകമാകും; ജനുവരി, ഫെബ്രുവരി മാസങ്ങളിലേക്ക് മാറിയേക്കുമെന്ന് സൂചന
അമർനാഥ് യാത്ര ജൂലൈ 3 മുതൽ; ഏപ്രിൽ 15 മുതൽ രജിസ്ട്രേഷൻ ആരംഭിക്കും
ചെവിക്കുള്ളിൽ ജെ.ബി.എൽ ഇയർബഡ് പൊട്ടിത്തെറിച്ചു: രാജസ്ഥാനിൽ വിദ്യാർത്ഥിനിക്ക് പരിക്ക്; അന്വേഷണം പ്രഖ്യാപിച്ച് കമ്പനി
'ആശാ ഭോസ്ലെയുടെ ശബ്ദം നമ്മുടെ ജീവിതത്തിൽ എന്നും അലയടിക്കും'; അനുശോചനം രേഖപ്പെടുത്തി നരേന്ദ്ര