വീണ്ടും സമര മുഖത്തേക്ക് കർഷകർ; ഡല്‍ഹി ചലോ മാര്‍ച്ച് 13ന്

FEBRUARY 11, 2024, 8:30 AM

ഡൽഹി : കർഷകർ നടത്തുന്ന ഡൽഹി ചലോ മാർച്ചിനെ നേരിടാനൊരുങ്ങി ഹരിയാന. ഫെബ്രുവരി 13 വരെ മൊബൈൽ ഇൻ്റർനെറ്റ്, ബൾക്ക് എസ്എംഎസ്, എല്ലാ ഡോംഗിൾ സേവനങ്ങളും താൽക്കാലികമായി നിർത്തിവച്ചതായി മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ സർക്കാർ അറിയിച്ചു. 

അംബാല, കുരുക്ഷേത്ര, കൈതാൽ, ജിന്ദ്, ഹിസാർ, ഫത്തേഹാബാദ്, സിർസ തുടങ്ങിയ ജില്ലകളിൽ ഇൻ്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചു. സംയുക്ത കിസാൻ മോർച്ചയും കിസാൻ മസ്ദൂർ മോർച്ചയും ഉൾപ്പെടെ 200-ലധികം കർഷക സംഘടനകളുടെ നേതൃത്വത്തിലാണ് 13ന് മാർച്ച് നടത്തുന്നത്. 

വിളകൾക്ക് മിനിമം താങ്ങുവില (എംഎസ്പി) ഉറപ്പാക്കാൻ നിയമം കൊണ്ടുവരുന്നത് ഉൾപ്പെടെ വിവിധ ആവശ്യങ്ങൾ നേടിയെടുക്കാൻ കേന്ദ്രസർക്കാരിൽ സമ്മർദം ചെലുത്താനാണ് മാർച്ച് ലക്ഷ്യമിടുന്നത്.  ഹരിയാന ഭരണകൂടം പുറത്തിറക്കിയ വിജ്ഞാപനമനുസരിച്ച്, എസ്എംഎസുകളും മൊബൈല്‍ നെറ്റ് വര്‍ക്കുകളില്‍ വോയ്സ് കോളുകള്‍ ഒഴികെയുള്ള എല്ലാ ഡോംഗിള്‍ സേവനങ്ങളും താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കും. 

vachakam
vachakam
vachakam

ഫെബ്രുവരി 11 ന് രാവിലെ 6 മുതല്‍ ഫെബ്രുവരി 13 ന് രാത്രി 11:59 വരെ ഉത്തരവ് പ്രാബല്യത്തില്‍ ഉണ്ടായിരിക്കുമെന്ന് വിജ്ഞാപനത്തില്‍ പറയുന്നു. അതേസമയം, കര്‍ഷകരുടെ 'ഡല്‍ഹി ചലോ' മാര്‍ച്ചിന് മുന്നോടിയായി പഞ്ചാബിനും ഹരിയാനയ്ക്കും ഇടയിലുള്ള അംബാല, ജിന്ദ്, ഫത്തേഹാബാദ് ജില്ലകളിലെ അതിര്‍ത്തികള്‍ സുരക്ഷിതമാക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍ നടന്നുവരികയാണ്. ഡല്‍ഹിയിലേക്കുള്ള കര്‍ഷക മാര്‍ച്ചിന്റെ ഭാഗമായി അംബാലയില്‍ ഹരിയാന പോലീസും പ്രാദേശിക ഭരണകൂടവും ചേര്‍ന്ന് ബാരിക്കേഡുകള്‍ സ്ഥാപിച്ച് വരികയാണ്.

അടിയന്തര സാഹചര്യങ്ങളിൽ മാത്രം പഞ്ചാബിലേക്ക് യാത്ര ചെയ്യാൻ പൊതുജനങ്ങളോട് അഭ്യർത്ഥിക്കുന്നു. പൊതുജനങ്ങൾക്കുണ്ടാകുന്ന അസൗകര്യങ്ങൾ കുറയ്ക്കുന്നതിനും ക്രമസമാധാനപാലനം സുഗമമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമായി എല്ലാ മുതിർന്ന പോലീസ് ഉദ്യോഗസ്ഥർക്കും മാർഗനിർദേശങ്ങൾ നൽകിയിട്ടുണ്ടെന്നും വിജ്ഞാപനത്തില്‍ പറയുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam