അരവിന്ദ് കെജ്‌രിവാളിവനെ ഡൽഹി മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് പൊതുതാത്പര്യ ഹർജി

MARCH 22, 2024, 5:49 PM

അരവിന്ദ് കെജ്‌രിവാളിവനെ ഡൽഹി മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യവുമായി പൊതുതാത്പര്യ ഹർജി. ഡൽഹി ഹൈക്കോടതിയിലാണ് പൊതുതാത്പര്യ ഹർജി നൽകിയിരിക്കുന്നത് എന്നാണ് പുറത്തു വരുന്ന വിവരം വിവരം. 

കർഷകനും സാമൂഹിക പ്രവർത്തകനുമാണെന്ന് അവകാശപ്പെടുന്ന ഡൽഹി നിവാസിയായ സുർജിത് സിംഗ് യാദവാണ് ഹർജി സമർപ്പിച്ചിരിക്കുന്നത് എന്നാണ് പുറത്തു വരുന്ന വിവരം. സാമ്പത്തിക അഴിമതി ആരോപണ വിധേയനായ മുഖ്യമന്ത്രിയെ പൊതു സ്ഥാനങ്ങളിൽ തുടരാൻ അനുവദിക്കരുതെന്നും ഹർജിയിൽ ആവശ്യം. 

അതേസമയം കെജ്‌രിവാൾ ഈ പദവിയിൽ തുടരുന്നത് നിയമനടപടി തടസ്സപ്പെടുത്തുന്നതിനും നീതിന്യായത്തിന്റെ ഗതിയെ തടസ്സപ്പെടുത്തുന്നതിനും മാത്രമല്ല, സംസ്ഥാനത്തെ ഭരണഘടനാ സംവിധാനത്തിന്റെ തകർച്ചയ്ക്കും ഇടയാക്കുമെന്നും ഹർജിയിൽ പറയുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam