ദില്ലി: ഡിസംബർ ഒന്നു മുതൽ 19 വരെ പാർലമെന്റിന്റെ ശൈത്യകാല സമ്മേളനം നടക്കും. കേവലം 15 ദിവസം മാത്രമാണ് സമ്മേളനം ചേരുക.
പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിന് മുന്നോടിയായി സർവകക്ഷിയോഗം ഇന്ന് ചേരും. സെൻട്രൽ ഹാളിൽ രാവിലെ 11 മണിക്ക് പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജുവിന്റെ അധ്യക്ഷതയിലാണ് യോഗം. വിവിധ പാർട്ടി നേതാക്കൾ യോഗത്തിൽ പങ്കെടുക്കും.
ജനകീയ പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്നതിൽനിന്ന് ഒളിച്ചോടാനാണ് രണ്ടാഴ്‌ച മാത്രമായി സമ്മേളനം ചുരുക്കിയതെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നു.
വൈകുന്നേരം നാല് മണിക്ക് ലോക്‌സഭയുടെയും രാജ്യസഭയുടെയും ബിസിനസ് അഡ്വൈസറി കൗൺസിൽ യോഗങ്ങളും നടക്കും.
പത്തു വർഷത്തിനിടെ ഏറ്റവും ചുരുങ്ങിയ സഭാ സമ്മേളനമാണ് നടക്കാൻ പോകുന്നത്. ആണവോർജ ബിൽ, ഉന്നത വിദ്യാഭ്യാസ കമ്മീഷൻ ബിൽ, ദേശീയപാത ബിൽ അടക്കം നിരവധി ബില്ലുകളാണ് ഈ സമ്മേളനത്തിൽ അവതരിപ്പിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഇന്ധനക്ഷാമം ഒഴിവാക്കാൻ ഇന്ത്യയുടെ കരുതല്; എണ്ണ ശുദ്ധീകരണ ശാലകളിലെ അറ്റകുറ്റപ്പണികൾ മാറ്റിവെച്ചു; ഹോർമുസ്
റിലയൻസ് ഓഹരികളിൽ വൻ തകർച്ച; നിക്ഷേപകർക്ക് 80,000 കോടി രൂപയുടെ നഷ്ടം; ആശങ്കയിലായി
ജീവനക്കാർക്ക് ലോട്ടറി; ഉപയോഗിക്കാത്ത അവധി ഇനി പാഴാകില്ല, ഓരോ വർഷവും പണമാക്കി മാറ്റാം
സാധാരണക്കാർക്ക് ആശ്വാസം; പാചകവാതകത്തിനും പെട്രോളിനും ഇളവുകൾ പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ