സൈനിക നീക്കങ്ങള്‍ ചോര്‍ത്തി നല്‍കി; പാക് ചാരന്മാര്‍ പിടിയില്‍

OCTOBER 3, 2025, 12:24 PM

ന്യൂഡല്‍ഹി: ചാരവൃത്തിയ്ക്ക് ഹരിയാന സ്വദേശികള്‍ അറസ്റ്റില്‍. പല്‍വാള്‍ സ്വദേശിയും യൂട്യൂബറുമായ വസീം, സുഹൃത്ത് തൗഫിക് എന്നിവരാണ് അറസ്റ്റിലായത്. പാകിസ്ഥാനിലേക്ക് വിസ ഏര്‍പ്പെടുത്തി തരാമെന്ന് വാഗ്ദാനം ചെയ്ത് നിരവധി ആളുകളില്‍ നിന്നും യുവാക്കള്‍ പണം തട്ടിയതായി അന്വേഷണ സംഘം കണ്ടെത്തി. 

ഈ തുക ഡല്‍ഹിയിലെ പാകിസ്ഥാന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥനായ ഡാനിഷിന് കൈമാറിയിരുന്നു. പാക് ചാര സംഘടനയായ ഐഎസ്‌ഐയുടെ നിര്‍ദേശ പ്രകാരമാണ് യുവാക്കള്‍ പ്രവര്‍ത്തിച്ചിരുന്നത്. കൂടാതെ ടൂറിസ്റ്റ് വിസയില്‍ ഇന്ത്യയില്‍ എത്തുന്ന ഐഎസ്‌ഐ ഏജന്റുമാര്‍ക്ക് ഇയാള്‍ പണം കൈമാറിയിരുന്നു. ഈ പണം ഉപയോഗിച്ചാണ് അവര്‍ ഇന്ത്യയില്‍ കഴിഞ്ഞിരുന്നതെന്നാണ് വിവരം. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam