ഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ജമ്മു കശ്മീരിൽ സർവകക്ഷി യോഗം നടന്നു. മുഖ്യമന്ത്രി ഒമർ അബ്ദുള്ള വിളിച്ചുചേർത്ത യോഗത്തിൽ എല്ലാ പ്രധാന പാർട്ടി നേതാക്കളും പങ്കെടുത്തു. രാഷ്ട്രീയ പാർട്ടികൾക്ക് ഐക്യത്തോടെ മുന്നോട്ട് പോകാൻ കൂട്ടായ ഉത്തരവാദിത്തമുണ്ടെന്നും എല്ലാവരും രാഷ്ട്രീയം മറന്ന് സഹകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പാകിസ്ഥാനെ ജയിക്കാൻ അനുവദിക്കരുതെന്നും വിനോദസഞ്ചാരികൾ കശ്മീരിലേക്ക് വരുന്നത് തുടരണമെന്നും മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് പ്രസിഡന്റുമായ ഫാറൂഖ് അബ്ദുള്ള ആഹ്വാനം ചെയ്തു.
അതേസമയം, പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്ഥാനെതിരെ ഇന്ത്യ നിലപാട് കടുപ്പിച്ചു. പാകിസ്ഥാനികൾക്ക് വിസ നൽകുന്നത് ഇന്ത്യ താൽക്കാലികമായി നിർത്തിവച്ചു. ഇതുവരെ നൽകിയ വിസകൾ ഞായറാഴ്ച റദ്ദാക്കും.
മെഡിക്കൽ വിസകൾ ചൊവ്വാഴ്ചയോടെ റദ്ദാക്കും. പാകിസ്ഥാൻ പൗരന്മാർ ഇന്ത്യ വിടാനും ഇന്ത്യൻ പൗരന്മാർ പാകിസ്ഥാനിൽ നിന്ന് മടങ്ങാനും നിർദ്ദേശം നൽകിയിട്ടുണ്ട്. nസിന്ധു നദീജല കരാർ മരവിപ്പിച്ചു, അട്ടാരി അതിർത്തി അടച്ചു. മറ്റൊരു പ്രധാന തീരുമാനം പാകിസ്ഥാൻ പൗരന്മാർക്ക് വിസ നൽകില്ല എന്നതാണ്.
മെയ് 1 ന് മുമ്പ് അതിർത്തി കടന്നവർക്ക് മടങ്ങാം. എസ്‌വിഇഎസ് വിസയിൽ ഇന്ത്യയിലുള്ളവർ 48 മണിക്കൂറിനുള്ളിൽ മടങ്ങണം. പാകിസ്ഥാൻ ഹൈക്കമ്മീഷനിൽ നിന്നുള്ള പ്രതിരോധ ഉദ്യോഗസ്ഥരെയും പുറത്താക്കിയിട്ടുണ്ട്. അവർ ഒരു ആഴ്ചയ്ക്കുള്ളിൽ ഇന്ത്യയിൽ നിന്ന് പിന്മാറണം. പാകിസ്ഥാനിലെ പ്രതിരോധ ഉദ്യോഗസ്ഥരെയും ഇന്ത്യ തിരിച്ചുവിളിക്കുമെന്നും സെക്രട്ടറി പ്രഖ്യാപിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്