ഡൽഹി: ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് നാളെ രാജ്യമെമ്പാടും മെഴുകുതിരി കത്തിച്ച് പ്രതിഷേധിക്കും.
ഭരണഘടന സംരക്ഷിക്കുന്നതിനായി കോൺഗ്രസ് നാളെ നടത്താനിരുന്ന റാലി ഏപ്രിൽ 27 ലേക്ക് മാറ്റിവച്ചു. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നാളെ കശ്മീർ സന്ദർശിക്കും.
കശ്മീരിലെ അനന്ത്നാഗിൽ എത്തുന്ന രാഹുൽ ഗാന്ധി ഭീകരാക്രമണത്തിൽ പരിക്കേറ്റവരെ സന്ദർശിക്കും. അതേസമയം പഹൽഗാം ആക്രമണത്തിൽ ഗുരുതരമായ സുരക്ഷാ വീഴ്ച സംഭവിച്ചുവെന്ന് കോൺഗ്രസ്.
സുരക്ഷയടക്കമുള്ള വിഷയങ്ങളിൽ ഉയരുന്ന ചോദ്യങ്ങൾക്ക് കേന്ദ്രസർക്കാർ മറുപടി നൽകണം. ഇന്റലിജൻസ് സംവിധാനത്തിന്റെ പരാജയവും സുരക്ഷാ വീഴ്ചയും സംബന്ധിച്ച ചോദ്യങ്ങൾ ഉയരുന്നുണ്ടെന്നും കോൺഗ്രസ് വക്താവ് പറഞ്ഞു.
കേന്ദ്ര ഭരണ പ്രദേശമായ ജമ്മു കശ്മീരിന്റെ സുരക്ഷ ചുമതല കേന്ദ്ര സർക്കാരിന്റെത്. ഗൗരവതരമായ ഈ സാഹചര്യത്തിൽ സർവകക്ഷി യോഗത്തിന് പ്രധാനമന്ത്രി അധ്യക്ഷത വഹിക്കേണ്ടത് അത്യാവശ്യമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. ഇതിനിടയിൽ ബി.ജെ.പി ഭിന്നിപ്പുണ്ടാക്കാൻ ശ്രമിക്കുകയാണെന്നും കോൺഗ്രസ് ആരോപിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്