ഡൽഹി: കുടുംബത്തോട് സംസാരിക്കാൻ അനുമതി നൽകണമെന്ന മുംബൈ ഭീകരാക്രമണ കേസിലെ പ്രതി തഹാവൂർ റാണയുടെ ഹർജി ഡൽഹി പട്യാല ഹൗസ് കോടതി തള്ളി.
നിർണായക വിവരങ്ങൾ ചോരാൻ സാധ്യതയുണ്ടെന്ന് വാദിച്ച എൻഐഎ റാണയുടെ ഹർജിയെ എതിർത്തു. ഇത് കണക്കിലെടുത്താണ് കോടതിയുടെ തീരുമാനം.
വിദേശ പൗരനെന്ന നിലയിൽ കുടുംബത്തോട് സംസാരിക്കുന്നത് തന്റെ മൗലികാവകാശമാണെന്ന് റാണ വാദിച്ചു. തന്റെ ആരോഗ്യത്തെക്കുറിച്ച് കുടുംബാംഗങ്ങൾക്ക് ആശങ്കയുണ്ടെന്നും റാണ കോടതിയെ അറിയിച്ചിരുന്നു.
അതേസമയം മുംബൈ ഭീകരാക്രമണത്തിന് മേല്‍നോട്ടം വഹിച്ചത് ഐഎസ്‌ഐയെന്നാണ് തഹാവൂർ റാണ വെളിപ്പെടുത്തിയിരുന്നു. ഉന്നതല യോഗത്തില്‍ ലഷ്‌കര്‍ ഇ തൊയ്ബയുടെയും ഐഎസ്‌ഐയുടെയും പ്രധാന വ്യക്തികള്‍ പങ്കെടുത്തുവെന്നും ഡല്‍ഹിയിലെ നാഷണല്‍ ഡിഫന്‍സ് കോളേജ് ആക്രമിക്കാന്‍ ലക്ഷ്യമിട്ടിരുന്നതായും റാണ അന്വേഷണസംഘത്തിന് മുന്നില്‍ വെളിപ്പെടുത്തിയിരുന്നു.
റിക്രൂട്ട്‌മെന്റ് ധനസഹായം, ലോജിസ്റ്റിക്കല്‍ സഹായം എന്നിവ ഉള്‍പ്പെടെയുള്ള ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ഭീകര സംഘടന ജമാഅത്ത് ഉദ് ദവ സഹായം നല്‍കിയതായും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു.ആക്രമണത്തിന് മുന്നോടിയായി കൊച്ചിയിലും അഹമ്മദാബാദിലും ഡല്‍ഹിയിലും ഉള്‍പ്പെടെ റാണ നടത്തിയ സന്ദര്‍ശനത്തെ കുറിച്ചും അന്വേഷണസംഘം കൂടുതല്‍ വിവരങ്ങള്‍ തേടുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്