തൊടുപുഴ: ഭീകരവാദ ആക്രമണത്തില്‍ കാശ്മീരില്‍ കൊല്ലപ്പെട്ട രാമചന്ദ്രന്റെ മകള്‍ ആരതി തനിക്ക് നേരിട്ട അനുഭവം പങ്കുവക്കുന്ന ചാനല്‍ വീഡിയോക്ക് താഴെ വിദ്വേഷ പരാമര്‍ശം നടത്തിയ യുവാവിനെതിരെ പരാതി. സനൂഫ് എന്ന യുവാവിനെതിരെ തൊടുപുഴ ഡിവൈഎസ്പി ഓഫീസില്‍ യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി അഥീന അലക്‌സാണ് പരാതി നല്‍കിയത്.
ഭീകരവാദത്തെ പിന്തുണയ്ക്കുന്നതും രാജ്യദ്രോഹപരവുമായിരുന്നു. സനൂഫിന്റെ പോസ്റ്റ്. ഇങ്ങനെയാണോ എന്റെ സഹോദരങ്ങള്‍ ഈ കാഫിറിനെ കൊന്ന് കളഞ്ഞത് നന്നായി എന്നായിരുന്നു തുടക്കം.
കാശ്മീര്‍ ഇന്നല്ലെങ്കില്‍ നാളെ തങ്ങള്‍ പിടിച്ചെടുക്കുമെന്നും ഇന്ത്യയില്‍ നിന്ന് കാശ്മീരിനെ വേര്‍പേടുത്തുമെന്നും പറയുന്ന ഇയാള്‍ ലോക രാജ്യങ്ങള്‍ ഇന്ത്യയെ കാര്‍ക്കിച്ച് തുപ്പുമെന്നും തന്റെ സഹോദരങ്ങള്‍ ഇന്ത്യയിലേക്ക് കടന്നു കയറി ഇന്ത്യന്‍ മുസ്ലീമിനെ സംരക്ഷിച്ച് ബാക്കി മനുഷ്യരെ കൂട്ടം കൂട്ടമായി നശിപ്പിച്ചിരിക്കുമെന്നും ഇയാള്‍ പറയുന്നു.
കാലങ്ങളായി വിശുദ്ധ യുദ്ധത്തിനായി കാത്തിരിക്കുന്നുവെന്നും തങ്ങളെ ഇന്ത്യന്‍ ആര്‍മി കൊന്നെന്നിരിക്കും, സ്ലീപ്പര്‍ സെല്‍സിനേ നിങ്ങള്‍ക്ക് കൊല്ലാന്‍ കഴിയൂ തങ്ങളുടെ ആശയവും ലക്ഷ്യവും ഒരിക്കലും മരവിപ്പിക്കാനും ഇല്ലാതാക്കനും സാധിക്കില്ല. നാരെ തക്ബീര്‍ എന്ന് ഉച്ചത്തില്‍ വിളിച്ചുകൊണ്ട് ഒരു ദിവസം നിന്റെയെല്ലാം അടുത്ത് എത്തിയിരിക്കും എന്നായിരുന്നു ഇയാള്‍ കുറിച്ചത്. ഇതിനൊപ്പം പാകിസ്ഥാന്‍ പതാകയും പങ്കുവച്ചിട്ടുണ്ട്. അതേസമയം കമന്റ് വൈറലായതോടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഇയാള്‍ ഡിലീറ്റ് ചെയ്യുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്