ന്യൂഡെല്‍ഹി: സിന്ധു നദീജല ഉടമ്പടി താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാനുള്ള തീരുമാനം ഇന്ത്യ പാകിസ്ഥാനെ ഔദ്യോഗികമായി അറിയിച്ചു, ഉടമ്പടിയിലെ വ്യവസ്ഥകള്‍ പാകിസ്ഥാന്‍ ലംഘിച്ചുതിനാലാണ് പിന്‍മാറുന്നതെന്ന് ഇന്ത്യ വ്യക്തമാക്കി.
ജമ്മു കശ്മീരിനെ ലക്ഷ്യമിട്ട് പാകിസ്ഥാന്‍ നടത്തുന്ന അതിര്‍ത്തി കടന്നുള്ള ഭീകരത സിന്ധു ജല ഉടമ്പടി പ്രകാരമുള്ള ഇന്ത്യയുടെ അവകാശങ്ങളെ തടസ്സപ്പെടുത്തുന്നുവെന്ന് ഇന്ത്യ പറഞ്ഞു. ഇന്ത്യയുടെ ജലവിഭവ സെക്രട്ടറി ദേബശ്രീ മുഖര്‍ജി പാകിസ്ഥാന്‍ പ്രതിരോധ സെക്രട്ടറി സയ്യിദ് അലി മുര്‍താസയ്ക്ക് അയച്ച കത്തിലാണ് തീരുമാനം വിശദീകരിച്ചിരിക്കുന്നത്.
ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെ 26 പേര്‍ കൊല്ലപ്പെട്ടതിന്റെ പിറ്റേന്ന്, പാകിസ്ഥാനുമായുള്ള സിന്ധു നദീജല കരാര്‍ ഇന്ത്യ താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി പ്രഖ്യാപിച്ചിരുന്നു. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇസ്ലാമാബാദിനെതിരെ ന്യൂഡല്‍ഹി സ്വീകരിച്ച അഞ്ച് വലിയ ശിക്ഷാ നടപടികളില്‍ ഒന്നാണിത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്