ന്യൂഡെല്‍ഹി: പഹല്‍ഗാമിലെ ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് അറബ് രാഷ്ട്രങ്ങള്‍. ഖത്തര്‍, ജോര്‍ദാന്‍, ഇറാഖ്, ന്യൂഡല്‍ഹിയിലെ ലീഗ് ഓഫ് അറബ് സ്റ്റേറ്റ്സിന്റെ മിഷന്‍ എന്നിവ ഇന്ത്യയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും ഇരകളുടെ കുടുംബങ്ങള്‍ക്ക് അനുശോചനം അറിയിക്കുകയും ചെയ്തു.
ബുധനാഴ്ച ഖത്തര്‍ വിദേശകാര്യ മന്ത്രാലയം ഇരകളുടെ കുടുംബങ്ങള്‍ക്കും ഇന്ത്യയിലെ സര്‍ക്കാരിനും ജനങ്ങള്‍ക്കും അനുശോചനം അറിയിച്ചു.
''ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ആക്രമണത്തില്‍ ആളപായവും പരിക്കുകളും ഉണ്ടായതിനെ ഖത്തര്‍ ശക്തമായി അപലപിക്കുന്നു. അക്രമം, ഭീകരത, ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കെതിരായ ഖത്തറിന്റെ നിലപാട് വിദേശകാര്യ മന്ത്രാലയം ആവര്‍ത്തിക്കുന്നു,'' കത്തില്‍ പറയുന്നു.
ഇറാഖ് വിദേശകാര്യ മന്ത്രാലയം ഇന്ത്യയോട് പൂര്‍ണ്ണ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും പഹല്‍ഗാം ഭീകരാക്രമണത്തെ ശക്തമായി അപലപിക്കുകയും ചെയ്തു.
''ജമ്മു കശ്മീരിലെ പഹല്‍ഗാം പ്രദേശത്ത് നടന്ന ഹീനമായ ആക്രമണത്തെ ഇറാഖ് റിപ്പബ്ലിക്കിന്റെ വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിക്കുന്നു.ഭീകരാക്രമണം നിരവധി വ്യക്തികളുടെ ജീവന്‍ അപലപിക്കുകയും നൂറുകണക്കിന് നിരപരാധികളായ സാധാരണക്കാരെ ബാധിക്കുകയും ചെയ്തു,'' കത്തില്‍ പറയുന്നു.
ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ സാധാരണക്കാര്‍ക്ക് നേരെയുണ്ടായ സായുധ ആക്രമണത്തെ ജോര്‍ദാന്‍ വിദേശകാര്യ-പ്രവാസി മന്ത്രാലയവും അപലപിച്ചു. ഹീനമായ ആക്രമണത്തെ ശക്തമായ ഭാഷയില്‍ അപലപിച്ചു കൊണ്ട് ലീഗ് ഓഫ് അറബ് നേഷന്‍സിന്റെ ന്യൂഡെല്‍ഹി മിഷന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് കത്തയച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്