ഭോപ്പാല്‍: ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 15 വയസോളം മാത്രം പ്രായമുള്ള കുട്ടി ഭീകരരും പങ്കെടുത്തിരുന്നെന്ന് ദൃക്‌സാക്ഷിയുടെ വെളിപ്പെടുത്തല്‍. ഭീകരാക്രമണത്തില്‍ പിതാവിനെ നഷ്ടപ്പെട്ട ഇന്‍ഡോറില്‍ നിന്നുള്ള 25 വയസ്സുകാരനായ ഓസ്റ്റിന്‍ നഥാനിയേലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഭീകരര്‍ക്കൊപ്പമുണ്ടായിരുന്ന നാലോളം കുട്ടികള്‍ തലയില്‍ ക്യാമറകള്‍ ധരിച്ചിരുന്നു. ആക്രമണത്തിനിടെ ഇവര്‍ സെല്‍ഫികളും വീഡിയോകളും എടുത്തെന്നും ഓസ്റ്റിന്‍ പറഞ്ഞു.
മധ്യപ്രദേശിലെ അലിരാജ്പൂരിലെ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എല്‍ഐസി) മാനേജരായ 58 വയസ്സുള്ള സുശീല്‍ നഥാനിയേലിനെയാണ് ഭീകരാക്രമണത്തില്‍ കുടുംബത്തിന് നഷ്ടപ്പെട്ടത്. അവധിക്കാലം ആഘോഷിക്കാന്‍ അദ്ദേഹം കുടുംബത്തോടൊപ്പം പഹല്‍ഗാമിലെത്തുകയായിരുന്നു.
നഥാനിയേലിന്റെ മകള്‍, 35 കാരിയായ അകാന്‍ക്ഷയുടെ കാലില്‍ അക്രമികള്‍ വെടിവെച്ചു. ഓസ്റ്റിനും മാതാവ് ജെന്നിഫറും (54) പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
''ഭീകരരില്‍ 15 വയസ്സുള്ള പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളും ഉള്‍പ്പെടുന്നു. അവര്‍ കുറഞ്ഞത് നാല് പേരെങ്കിലും ഉണ്ടായിരുന്നു. ആക്രമണ സമയത്ത് അവര്‍ സെല്‍ഫി എടുക്കുകയായിരുന്നു, അവരുടെ തലയില്‍ ക്യാമറകള്‍ ഘടിപ്പിച്ചിരുന്നു.'' ഓസ്റ്റിന്‍ പറഞ്ഞു.
ഭീകരര്‍ വിനോദസഞ്ചാരികളുടെ മതം തിരക്കിയെന്നും അവര്‍ മുസ്ലീങ്ങളാണോ എന്ന് പരിശോധിക്കാന്‍ 'കലിമ' ചൊല്ലാന്‍ ആവശ്യപ്പെട്ടതായും ഓസ്റ്റിന്‍ പറഞ്ഞു. 'കലിമ' ചൊല്ലിയവരെയും വസ്ത്രം അഴിക്കാന്‍ നിര്‍ബന്ധിച്ചുവെന്നും ഓസ്റ്റിന്‍ പറഞ്ഞു.
കുടുംബവും അടുത്ത ബന്ധുക്കളും പങ്കെടുത്ത ചടങ്ങിനുശേഷം നതാനിയേലിനെ ജുന ഇന്‍ഡോര്‍ കത്തോലിക്കാ സെമിത്തേരിയില്‍ അടക്കം ചെയ്തു. ദുഃഖത്താല്‍ തളര്‍ന്ന ഭാര്യ ജെന്നിഫര്‍ ഭര്‍ത്താവിന്റെ അന്ത്യകര്‍മങ്ങള്‍ക്കിടെ ആവര്‍ത്തിച്ച് ബോധരഹിതയായി. പരിക്കേറ്റ മകള്‍ അകാന്‍ക്ഷയെ വീല്‍ചെയറില്‍ സ്ഥലത്തെത്തിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്