കാശ്മീർ : പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ, വാഗാ അതിർത്തിയിലെ ബീറ്റിംഗ് ദി റിട്രീറ്റ് ചടങ്ങ് നിർത്തലാക്കാൻ പദ്ധതി. അട്ടാരി-വാഗാ അതിർത്തി അടയ്ക്കാനുള്ള തീരുമാനത്തെ തുടർന്നാണ് ഈ നീക്കം.
1959 മുതൽ രാജ്യത്ത് എല്ലാ ദിവസവും സൂര്യാസ്തമയത്തിനുശേഷം നടക്കുന്ന ഒരു ചടങ്ങാണ് ബീറ്റ് ദി റിട്രീറ്റ്. ഇന്ത്യ-പാകിസ്ഥാന്‍ ബന്ധത്തിന്റെ പ്രതീകമായ നില കൊള്ളുന്ന ചടങ്ങ് ഇന്ത്യയുടെ അതിര്‍ത്തി സുരക്ഷാ സേനയും പാകിസ്ഥാന്‍ റേഞ്ചേഴ്‌സും സംയുക്തമായാണ് നടത്തിയിരുന്നത്.
പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാനുമായുള്ള നയതന്ത്ര ബന്ധം അവസാനിപ്പിക്കുന്നതടക്കമുള്ള സുപ്രധാന തീരുമാനങ്ങള്‍ ഇന്ത്യ കൈക്കൊണ്ടിരുന്നു. അതിര്‍ത്തി അടയ്ക്കുമെന്നും സിന്ദു നദീജല കരാര്‍ റദ്ദാക്കുമെന്നും പാകിസ്ഥാനികള്‍ക്ക് ഇനി ഇന്ത്യന്‍ വിസ നല്‍കില്ലെന്നും അറിയിച്ചിരുന്നു.
1971ലെ ഇന്ത്യ-പാക് യുദ്ധാനന്തരം രൂപീകരിച്ച സമാധാന ഉടമ്പടിയായ ഷിംല കരാറും പാകിസ്ഥാന്‍ റദ്ദാക്കി. 1972 ല്‍ സുല്‍ഫിക്കര്‍ അലി ഭൂട്ടോയും ഇന്ദിര ഗാന്ധിയും തമ്മില്‍ ഒപ്പുവെച്ച കരാറാണ് ഷിംല കരാര്‍. നിയന്ത്രണ രേഖ, തടവുകാരുടെ കൈമാറ്റം, തുടങ്ങി സുപ്രധാന നടപടികള്‍ ഉള്‍ക്കൊള്ളുന്നതാണ് കരാര്‍.
48 മണിക്കൂറിനകം ഇന്ത്യയിലെ പാകിസ്ഥാന്‍ അംഗങ്ങള്‍ രാജ്യം വിടണമെന്ന നിര്‍ദേശവും നല്‍കിയിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു രാജ്യം സുപ്രധാന തീരുമാനങ്ങള്‍ എടുത്തത്. ഇന്ത്യയുടെ തീരുമാനത്തിന് പിന്നാലെ പാകിസ്ഥാനും വാഗാ അതിര്‍ത്തിയും വ്യോമപാതയും അടച്ചു.
ഇന്ത്യയുമായുള്ള വ്യാപാര കരാറുകള്‍ റദ്ദാക്കാനും തീരുമാനമായി. പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് പാകിസ്ഥാന്റെ നടപടി. ഇന്ത്യയുടെ നയതന്ത്ര തിരിച്ചടിയോടുള്ള പ്രതികരണമായിട്ടാണ് ഈ നീക്കം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്