ശ്രീനഗർ: പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ ഉൾപ്പെട്ട ഭീകരവാദികളെ സംബന്ധിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് അനന്ത്നാഗ് പൊലിസ്.
ഭീകരരെ കണ്ടെത്താനുള്ള വിവരം നൽകുന്നവർക്ക് 20 ലക്ഷം രൂപയാണ് പാരിതോഷികം നൽകുക. ചൊവ്വാഴ്ചയാണ് രാജ്യത്തെ നടുക്കി പഹൽഗാമിലെ വിനോദ സഞ്ചാരികൾക്കുനേരെ നടന്ന ഭീകരാക്രമണത്തിൽ 26 പേരാണ് കൊല്ലപ്പെട്ടത്.
പാക് ഭീകര സംഘടനയായ ദി റെസിസ്റ്റൻസ് ഫ്രണ്ട് (ടിആർഎഫ്), ഭീകരാക്രമണത്തിന് പിന്നിൽ തങ്ങളാണെന്ന അവകാശവാദമുന്നയിച്ചിരുന്നു.
ഭീകരാക്രമണത്തിൽ പങ്കെടുത്തെന്ന് കരുതുന്ന നാല് ഭീകരരുടെ ചിത്രങ്ങൾ സുരക്ഷാ സേന പുറത്തുവിട്ടിട്ടുണ്ട്.
ആക്രമണത്തിലെ ദൃക്സാക്ഷികളുടെ മൊഴികളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ രേഖാചിത്രത്തിന് പിന്നാലെയാണ് സുരക്ഷാ സേന ഭീകരരുടെ ചിത്രങ്ങൾ പുറത്തുവിട്ടത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്