തിരുവനന്തപുരം: നിരപരാധികളായ വിനോദസഞ്ചാരികളെ ക്രൂരമായി കൊലപ്പെടുത്തിയ പാക് ഭീകരരെക്കുറിച്ച് സംസാരിക്കുമ്പോൾ എം.എ. ബേബിയും വി.ഡി. സതീശനും എന്തിനാണ് അസ്വസ്ഥരാകുന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍.
എന്തിനാണ് ഈ നേതാക്കള്‍ പാക് ഭീകരരെ പിന്തുണയ്ക്കാന്‍ ശ്രമിക്കുന്നത്? ഭീകരാക്രമണങ്ങളില്‍ പോലും പ്രീണന രാഷ്ട്രീയം കളിക്കുന്ന നേതാക്കള്‍ അത്തരം പ്രവൃത്തികള്‍ തിരുത്താന്‍ തയ്യാറാകണമെന്ന് തിരുവനന്തപുരം സിറ്റി ഡിസ്ട്രിക്റ്റ് ഡെവലപ്‌മെന്റ് കേരള കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് രാജീവ് ചന്ദ്രശേഖര്‍ ആവശ്യപ്പെട്ടു.
കേന്ദ്ര പദ്ധതികളുടെ ആനുകൂല്യങ്ങൾ വിവേചനമില്ലാതെ എല്ലാ ജനങ്ങൾക്കും നൽകുന്ന ഒരേയൊരു പാർട്ടി ബിജെപിയാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ മുന്നോട്ട് എത്തിക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം.
ഈ നാട്ടിൽ മാറ്റം കൊണ്ടുവരാൻ പരിശ്രമിക്കുന്ന പാർട്ടിയാണ് ബിജെപി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകുമ്പോൾ വികസിത കേരളം എന്നത് നമ്മുടെ ദൗത്യവും ലക്ഷ്യവുമായി കരുതണം. വികസനം, തൊഴിൽ അവസരങ്ങൾ, നിക്ഷേപങ്ങൾ ഒക്കെ ഈ നാട്ടിലേക്ക് എത്തിക്കാൻ ആർക്കാണ് സാധിക്കുക എന്നത് ജനങ്ങൾ തിരിച്ചറിയുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്