കൊച്ചി: എറണാകുളം ഫോർട്ട് കൊച്ചിയിൽ കാറിനുള്ളിൽ മധ്യവയസ്കനെ മരിച്ചനിലയിൽ കണ്ടെത്തിയതായി റിപ്പോർട്ട്. മൃതശരീരത്തിന് മൂന്ന് ദിവസത്തിൽ കൂടുതൽ പഴക്കമുണ്ടെന്നാണ് പൊലീസ് പറയുന്നത്.
അതേസമയം പ്രദേശത്ത് സ്ഥിരം അലഞ്ഞു തിരിഞ്ഞു നടക്കുന്നയാളെയാണ് മരിച്ച നിലയിൽ കണ്ടതെന്നാണ് ലഭിക്കുന്ന വിവരം. ഫോർട്ട് കൊച്ചി സ്വദേശിയായ റോബർട്ട് എന്നയാളുടെ കാറിലാണ് മൃതശരീരം കണ്ടെത്തിയത്.
ഈസ്റ്റർ ദിനത്തിലാണ് റോബർട്ട് കാറ് റോഡരികിൽ പാർക്ക് ചെയ്തത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. യാത്രയ്ക്കായി കൂടുതലും ബൈക്ക് ഉപയോഗിച്ചിരുന്ന റോബർട്ട് പിന്നീട് ഇതുവരെ കാർ തിരിച്ചെടുക്കാൻ എത്തിയിരുന്നില്ല. രൂക്ഷമായി ദുർഗന്ധം വന്നതോടെ പ്രദേശവാസികൾ പരിശോധിക്കുകയായിരുന്നു. കാർ ലോക്ക് ചെയാത്ത അവസ്ഥയിലായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്