ജൂനിയർ അഭിഭാഷകയെ മർദ്ദിച്ച  ബെയിലിൻ ദാസിന് വഞ്ചിയൂർ പരിധിയിലുള്ള വിലക്ക് തുടരും

JUNE 2, 2025, 4:48 AM

തിരുവനന്തപുരം: ജൂനിയർ അഭിഭാഷകയെ മർദ്ദിച്ച കേസിൽ പ്രതി ബെയിലിൻ ദാസിന് വഞ്ചിയൂർ പരിധിയിലുള്ള വിലക്ക് തുടരും. വിലക്ക് നീക്കണമെന്ന ബെയിലിന്റെ ഹർജി കോടതി തള്ളി.

രണ്ടു മാസത്തേക്ക് വഞ്ചിയൂർ പൊലിസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കരുതെന്നായിരുന്നു ജാമ്യ വ്യവസ്ഥ. ഉപാധികളോടെയായിരുന്നു പ്രതി ബെയിലിൻ ദാസിന് കോടതി ജാമ്യം അനുവദിച്ചത്.

കഴിഞ്ഞ മാസമാണ് വഞ്ചിയൂർ കോടതിയിൽ ജൂനിയർ അഭിഭാഷകയായ ശ്യാമിലിയെ ബെയിലിൻ ദാസ് അതിക്രൂരമായി മർദിച്ചത്.

vachakam
vachakam
vachakam

ശ്യാമിലിയുടെ ഇടതു കവിളിൽ രണ്ടു തവണ ബെയ്‌ലിന്‍ അടിച്ചു ഗുരുതര പരിക്കേൽപ്പിച്ചിരുന്നു. അഭിഭാഷകൻ മോപ്സ്റ്റിക് കൊണ്ട് മർദിച്ചുവെന്ന് ശ്യാമിലി പറഞ്ഞിരുന്നു.

സംഭവത്തിന് പിന്നാലെ ബെയിലിൻ ദാസിനെ പ്രാക്റ്റീസ് ചെയ്യാൻ അനുവദിക്കില്ലെന്ന് ബാർ കൗൺസിൽ അറിയിക്കുകയായിരുന്നു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam