ഇടുക്കി: സമരത്തിനിടെ എതിരാളികള്‍ അടുത്തു വന്നാല്‍ സ്വന്തം ബ്ലൗസ് വലിച്ചുകീറാന്‍ കഞ്ഞിക്കുഴി മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റിനോട് നിര്‍ദേശിച്ചെന്ന് പ്രസംഗിച്ച ഇടുക്കി ഡിസിസി പ്രസിഡന്റ് സി പി മാത്യൂവിനെതിരെ പരാതി നല്‍കി സിപിഐഎം വനിതാ നേതാവ്.
കഴിഞ്ഞ ദിവസം ഇടുക്കിയില്‍ സ്ഥാനാര്‍ത്ഥി റോയി കെ പൗലോസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പ്രസംഗിക്കവെയായിരുന്നു സി പി മാത്യൂവിന്റെ വിവാദമായ 'ബ്ലൗസ് വലിച്ചുകീറല്‍' പരാമര്‍ശം. അവര്‍ അടുത്ത് വന്നാല്‍ അപ്പൊ ബ്ലൗസ് കീറിക്കോണം, രാജേശ്വരി ആദിവാസിയാണല്ലോ, പിന്നെ വകുപ്പ് എന്താണ് എന്ന് നമുക്ക് അറിയാം' എന്നായിരുന്നു മാത്യൂ പറഞ്ഞത്.
വ്യക്തിഅധിക്ഷേപം നടത്തിയെന്നും സ്ത്രീത്വത്തെ അപമാനിച്ചുവെന്നും കാട്ടിയാണ് ലിസി ജോസഫ് ഡിവൈഎസ്പിക്ക് പരാതി നല്‍കിയത്.
ലിസി ജോസഫ് സായിപ്പിന്റെ മകള്‍ ആണെന്നും വിശുദ്ധയാണെന്നും സി പി മാത്യൂ അധിക്ഷേപിച്ചുവെന്ന് പരാതിയില്‍ ആരോപിച്ചു.
'ഉപതെരഞ്ഞെടുപ്പില്‍ ജയിപ്പിച്ചു. രാജേശ്വരിയെ വൈസ് പ്രസിഡന്റാക്കിയ ശേഷമുള്ള സമ്മേളനത്തില്‍ സംഘര്‍ഷമുണ്ടായി. എല്‍ഡിഎഫുകാര്‍ വന്നാല്‍ സ്വന്തം ബ്ലൗസ് കീറാന്‍ രാജേശ്വരിയോട് പറഞ്ഞിരുന്നു. രാജേശ്വരി ആദിവാസിയായതിനാല്‍ വകുപ്പ് വേറെയാകുമെന്നറിയാം', എന്നാണ് സി പി മാത്യൂ പ്രസംഗിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

'ഉപവാസ സമരം നടത്തും'; പ്രിയങ്ക ഗാന്ധി ഐ.സി. ബാലകൃഷ്ണന്റെ പ്രചാരണത്തിന് എത്തുന്നതിനെതിരെ പ്രതിഷേധവുമായി
'സുരേഷ് ഗോപിയെ ജയിപ്പിക്കാന്‍ പ്രതാപന് കോടികള്‍ വാങ്ങി '; TN പ്രതാപനെതിരേ കോൺഗ്രസ്
രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ ലൈംഗികാതിക്രമ കേസിലെ അതിജീവിതയെ അപമാനിച്ച കേസ്: കോൺഗ്രസ് പ്രവർത്തകനെതിരെ
യുകെ സലിം വധക്കേസ്: ആറു എസ്ഡിപിഐ പ്രവര്‍ത്തകരെ വെറുതെ വിട്ടു കോടതി