തിരുവനന്തപുരം: മഴയ്ക്ക് ഒന്ന് ആശ്വാസം ആയെങ്കിലും വരും ദിവസങ്ങളിലും വീണ്ടും മഴയെത്തുമെന്ന് പ്രവചനവുമായി കാലാവസ്ഥ വകുപ്പ്. അറബികടലിൽ കാലവർഷ കാറ്റ് ദുർബലമായതോടെ ശക്തമായ മഴയുണ്ടാകില്ല എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
എന്നാൽ അടുത്ത അഞ്ച് ദിവസം എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ട്. കേന്ദ്ര കാലാവസ്ഥാ വകുപ്പ് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടാണ്. നാളെയും മറ്റന്നാളും വയനാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും യെല്ലോ അലർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് മുന്നറിയിപ്പിൽ വ്യക്തമാക്കുന്നത്.
അതേസമയം അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്നതിനെ തുടർന്ന് സംസ്ഥാന ജലസേചന വകുപ്പ് വിവിധ നദികളിൽ പ്രളയ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട ജില്ലയിലെ മണിമല (തോണ്ടറ സ്റ്റേഷൻ (വള്ളംകുളം) നദിയിൽ ഓറഞ്ച് അലർട്ടാണ്. ആലപ്പുഴയിൽ അച്ചൻകോവിലാറിൽ (നാലുകെട്ടുകവല സ്റ്റേഷൻ) യെല്ലോ അലർട്ടാണ്. ഈ നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം എന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്