ഫോണിൽ വിളിച്ച് പണം തട്ടാൻ ശ്രമം; പോലീസിൽ പരാതി നൽകി എംഎൽഎ അഡ്വക്കേറ്റ് അനൂപ് ജേക്കബ് 

JUNE 2, 2025, 4:27 AM

എറണാകുളം: പിറവം എംഎൽഎ അഡ്വക്കേറ്റ് അനൂപ് ജേക്കബിനെ സൈബർ തട്ടിപ്പിൽ കുടുക്കാൻ ശ്രമം. വിജിലൻസിൽ നിന്നാണെന്ന് പറഞ്ഞ് ഫോണിൽ വിളിച്ച് പണം തട്ടാൻ ശ്രമം നടന്നു. ഇന്നലെ രാവിലെയാണ് സംഭവം.

ബാംഗ്ലൂർ ടെലികമ്മ്യൂണിക്കേഷൻസ് വിജിലൻസ് വകുപ്പിൽ നിന്നാണെന്ന് പറഞ്ഞ് ഫോൺ കോൾ വന്നു. എംഎൽഎയുടെ സിം കാർഡ് വഴി സാമ്പത്തിക തട്ടിപ്പ് നടക്കുന്നതായി പരാതി ലഭിച്ചിട്ടുണ്ടെന്നും എല്ലാ സിം കാർഡുകളും ബ്ലോക്ക് ചെയ്യുമെന്നും ഭീഷണിപ്പെടുത്തിയുള്ള കോളിൽ പറഞ്ഞിരുന്നു.

ഇത് ഒഴിവാക്കാൻ പിഴ അടയ്ക്കണമെന്ന് തട്ടിപ്പുകാർ ആവശ്യപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് കൂത്താട്ടുകുളം പോലീസിൽ എംഎൽഎ പരാതി നൽകിയിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam