തിരുവനന്തപുരം: തിരുവനന്തപുരത്ത് മനുഷ്യന്‍റെ അസ്ഥികൂടം കണ്ടെത്തിയതായി റിപ്പോർട്ട്. തിരുവനന്തപുരം വെങ്ങാനൂരിലാണ് സംഭവം ഉണ്ടായത്. വെങ്ങാനൂരിലെ ആളൊഴിഞ്ഞ പറമ്പിലാണ് മനുഷ്യന്‍റെ തലയോട്ടിയടക്കമുള്ള അസ്ഥികൂടം കണ്ടെത്തിയത് എന്നാണ് ലഭിക്കുന്ന വിവരം.
ഏലാകരയിൽ ഇന്ന് രാവിലെ കുളിക്കാനായി എത്തിയ യുവാക്കളാണ് അസ്ഥികൂടം കണ്ടത്. തുടര്‍ന്ന് ഇവർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലതെത്തിയിട്ടുണ്ട്.
എന്നാൽ അസ്ഥികൂടം പുരുഷന്‍റേതാണോ സ്ത്രീയുടേതാണോയെന്നതടക്കം ഉള്ള കാര്യങ്ങൾ ഇതുവരെ വ്യക്തമായിട്ടില്ല. ഫോറന്‍സിക് വിദഗ്ധരടക്കമെത്തി പരിശോധന നടത്തും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്