പെരിന്തൽമണ്ണ: പെരിന്തൽമണ്ണ ടൗണിൽ ഊട്ടി റോഡിൽ വ്യാപാര സമുച്ചയത്തിൽ തീപിടിത്തം. തീപിടിത്തത്തിൽ ടാലന്റ് ബുക്ക് ഹൗസ് പൂർണമായും കത്തി നശിച്ചു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. ബുധനാഴ്ച പുലർച്ചെ 3.30 ഓടെയാണ് തീ പടർന്നത്. തീപിടുത്തത്തി ന്റെ കാരണങ്ങൾ പരിശോധിച്ചു വരിയാണ്.
ടാലന്റ് ലത്തീഫിന്റെ പുസ്തക, സ്റ്റേഷനറി സ്ഥാപനമാണ് കത്തിയത്. പെരിന്തൽമണ്ണയിൽ നിന്ന് രണ്ടും മലപ്പുറത്തുനിന്ന് ഒന്നും ഫയർ ആൻഡ് റസ്ക്യൂ യൂനിറ്റ് എത്തിയാണ് തീയണച്ചത്. സപെരിന്തൽമണ്ണ പൊലീസും ഉടൻ സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു.
കടയിലെ പുസ്തകങ്ങളും പഠന, സാമഗ്രികളും ഫർണിച്ചറുകളും അടക്കം പൂർണമായും കത്തി നശിച്ചു. ഒന്നരക്കോടിയിലേറെ രൂപയുടെ നാശനഷ്ടം കണക്കാക്കുന്നുണ്ടെന്ന് ഉടമ അറിയിച്ചു. ഫയർ ആൻഡ് റസ്ക്യൂ യൂനിറ്റുകൾ മൂന്നര മണിക്കൂർ ശ്രമം നടത്തിയാണ് തീ പൂർണമായും അണച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്