പത്തനംതിട്ട: പോക്സോ പരാതിയിൽ നടപടിയെടുക്കാതെ പരാതിക്കാരെ തിരിച്ചയച്ച വനിതാ എസ്എച്ച്ഒ യ്ക്ക് നോട്ടീസ് നൽകി ശിശുക്ഷേമ വകുപ്പ്.
ഏഴ് വയസുകാരിയെ ട്യൂഷൻ ടീച്ചറുടെ പിതാവ് പീഡിപ്പിച്ച സംഭവത്തിലാണ് നിതാ എസ്എച്ച്ഒ നടപടിയെടുക്കാതിരുന്നത്.
ഗുരുതര വീഴ്ച വരുത്തിയ പത്തനംതിട്ട വനിതാ സ്റ്റേഷനിലെ എസ്എച്ച്ഒ ആർ ഷെമി മോൾക്കാണ് നോട്ടീസ് നൽകിയത്.
സ്റ്റേഷനിലെത്തിയപ്പോൾ ഷെമിമോൾ പരാതി സ്വീകരിച്ചില്ല എന്നാണ് കുട്ടിയുടെ പിതാവ് പറയുന്നത്.
സ്റ്റേഷനിലെത്തിയിട്ടു പരാതി സ്വീകരിക്കാത്തതിനെ തുടർന്ന് പെൺകുട്ടിയുടെ രക്ഷിതാക്കൾ ചൈൽഡ് ലൈൻ വഴി പരാതി നൽകുകയായിരുന്നു. തുടർന്ന് 70 കാരനായ മോഹനൻ എന്നയാളെ കോന്നി പൊലീസ് അറസ്റ്റ് ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്