ക്രിസ്തുമത വിശ്വാസികളായ ആദായനികുതി അടയ്ക്കാത്തവരുടെ റിപ്പോർട്ട് ചോദിച്ചു; വിവാദ ഉത്തരവ് പിൻവലിച്ച്   വിദ്യാഭ്യാസ വകുപ്പ്

APRIL 24, 2025, 3:25 AM

തിരുവനന്തപുരം: ക്രിസ്തുമത വിശ്വാസികളായ ആദായനികുതി അടയ്ക്കാത്ത ജീവനക്കാരുടെ റിപ്പോർട്ട് ചോദിച്ച അരീക്കോട് ഉപജില്ലാ വിഭ്യാഭ്യാസ ഓഫിസറുടെ വിചിത്ര ഉത്തരവ് പിൻവലിച്ചു. 

സംഭവം വിവാദമായതിനു പിന്നാലെ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിർദേശപ്രകാരം മലപ്പുറം ഡിഡിഇ ഉത്തരവ് പിൻവലിക്കുകയായിരുന്നു. 

ഏപ്രിൽ 22ന് എല്ലാ  സർക്കാർ , എയ്ഡഡ്, അൺഎയ്ഡഡ് പ്രധാനഅധ്യാപകർക്കാണ് ഉപജില്ലാ വിഭ്യാഭ്യാസ ഓഫിസർ കത്തയച്ചത്.

vachakam
vachakam
vachakam

‘താങ്കളുടെ സ്‌കൂളിൽനിന്നു സർക്കാർ ശമ്പളം വാങ്ങുന്ന ക്രിസ്തുമത വിശ്വാസികളായ ആദായനികുതി അടയ്ക്കാത്ത ജീവനക്കാർ ഉണ്ടെങ്കിൽ റിപ്പോർട്ട് രണ്ടു ദിവസത്തിനുള്ളിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫിസിൽ ലഭ്യമാക്കണം’ എന്നാണ് കത്തിൽ പറഞ്ഞിരുന്നത്. 

ഫെബ്രുവരിയിൽ കോഴിക്കോട്ടുനിന്ന് ഡിപിഐക്കു ലഭിച്ച പരാതിയെ തുടർന്നാണ് ഉപവിദ്യാഭ്യാസ ഡയറക്ടർമാരോട് ഇതു സംബന്ധിച്ച് വിവരം നൽകാൻ ആവശ്യപ്പെട്ടതെന്നും ഇതു പിന്നീട് വാക്കാൽ മരവിപ്പിച്ചുവെന്നും റിപ്പോർട്ടുണ്ട്.   മലപ്പുറം ഉപവിദ്യാഭ്യാസ ഡയറക്ടറുടെ നിർദേശപ്രകാരമാണ് അരീക്കോട് എഇഒ ഇത്തരത്തിൽ കത്തയച്ചതെന്നാണു വിവരം. 


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam