കൊച്ചി: സോഷ്യൽ മീഡിയയിൽ സിനിമ നടിമാർക്കെതിരായ പരാമർശത്തിൽ സന്തോഷ് വർക്കിയെന്ന ആറാട്ടണ്ണനെതിരെ പരാതി.
നടി ഉഷ ഹസീനയാണ് സന്തോഷ് വർക്കിക്കെതിരെ ആലപ്പുഴ ഡിവൈഎസ്പിക്ക് ആണ് പരാതി നൽകിയത്.സന്തോഷ് വർക്കിയുടെ നിരന്തരമുള്ള പരാമർശങ്ങൾ സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്നും തന്നെ വ്യക്തിപരമായി വേദനിപ്പിച്ചുവെന്നും ചൂണ്ടിക്കാട്ടിയാണ് ഉഷ ഹസീനയുടെ പരാതി.
കഴിഞ്ഞ നാല്‍പത് വര്‍ഷമായി സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന തനിക്ക് ഇത് മാനസിക വിഷമത്തിന് കാരണമായി എന്ന് ചൂണ്ടിക്കാട്ടിയാണ് ഉഷ ആലപ്പുഴ ഡിവൈഎസ്പിക്ക് പരാതി നല്‍കിയത്.
സ്ത്രീത്വത്തെ അപമാനിക്കുന്നതാണ് സന്തോഷ് വര്‍ക്കിയുടെ പോസ്റ്റെന്നും ഒരു നടി എന്ന നിലയില്‍ തനിക്ക് ഇത് അപമാനം ഉണ്ടാക്കിയതായും പരാതിയില്‍ ഉഷ ചൂണ്ടിക്കാട്ടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്