മുംബൈ: മഹാരാഷ്ട്രയിലെ ഭണ്ഡാര ജില്ലയില്‍ ആയുധ, വെടിക്കോപ്പ് നിര്‍മാണ ഫാക്ടറിയില്‍ ഉണ്ടായ ശക്തമായ സ്‌ഫോടനത്തില്‍ 8 പേര്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ 7 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
രാവിലെ 10 മണിയോടെയാണ് ആയുധ നിര്‍മാണശാലയില്‍ വന്‍ സ്ഫോടനം നടന്നത്. ഫാക്ടറിയുടെ എല്‍ടിപി സെക്ഷനിലാണ് സ്ഫോടനമുണ്ടായതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.
സ്ഫോടനത്തെ തുടര്‍ന്ന് ഒരു യൂണിറ്റിന്റെ മേല്‍ക്കൂര തകര്‍ന്നു വീഴുമ്പോള്‍ 14 തൊഴിലാളികളെങ്കിലും അകത്തുണ്ടായിരുന്നതായി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. ഇതുവരെ രണ്ടുപേരെ രക്ഷപ്പെടുത്തിയതായി ജില്ലാ അധികൃതര്‍ അറിയിച്ചു.
'ജവഹര്‍ നഗര്‍ ഭണ്ഡാരയിലെ ഓര്‍ഡനന്‍സ് ഫാക്ടറിയിലുണ്ടായ സ്ഫോടനത്തെത്തുടര്‍ന്ന് അഗ്‌നിശമന സേനാംഗങ്ങളും ആംബുലന്‍സുകളും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണ്. ഒരു മേല്‍ക്കൂര തകര്‍ന്നു, ജെസിബി ഉപയോഗിച്ച് അവശിഷ്ടങ്ങള്‍ നീക്കം ചെയ്തുകൊണ്ടിരിക്കുകയാണ്,' ഒരു ജില്ലാ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
നിരവധി ആംബുലന്‍സുകളും അഗ്‌നിശമന സേനാംഗങ്ങളും സ്ഥലത്തെത്തിയിട്ടുണ്ട്. ലാന്‍ഡ് റവന്യൂ ഓഫീസറും മറ്റ് അഡ്മിനിസ്ട്രേറ്റീവ് ഉദ്യോഗസ്ഥരും സ്ഫോടനം നടന്ന സ്ഥലത്തുണ്ട്. സംസ്ഥാന ദുരന്ത നിവാരണ സേനയെയും (എസ്ഡിആര്‍എഫ്) വിന്യസിച്ചിട്ടുണ്ട്.
സ്ഫോടനത്തിന്റെ കാരണം ഇതുവരെ അറിവായിട്ടില്ല. അന്വേഷണം നടക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്