ദില്ലി: നടൻ സെയ്ഫ് അലിഖാനെ മോഷ്ടാവ് കുത്തിയ സംഭവത്തിൽ നടനെ ആശുപത്രിയിലെത്തിച്ച സമയത്തിലും മുറിവുകളുടെ എണ്ണത്തിലും പൊരുത്തക്കേടുകളുണ്ടെന്ന് റിപ്പോർട്ട്.
നടൻ സെയ്ഫ് അലിഖാന് നേരെ പതിനാറാം തീയതി പുലർച്ചെ 2.30നാണ് ആക്രമണം നടന്നതെന്നാണ് റിപ്പോർട്ട്. എന്നാൽ നടനെ ആശുപത്രിയിൽ എത്തിച്ചത് പുലർച്ചെ 4.10ന് എന്നാണ് ആശുപത്രി രേഖകൾ.
ലീലാവതി ആശുപത്രിയിലേക്കുള്ളത് ബാന്ദ്രയിലെ ഫ്ലാറ്റിൽ നിന്ന് 10 -15 മിനിറ്റ് യാത്ര മാത്രമാണുള്ളത്. അപ്പോൾ ഒന്നര മണിക്കൂറോളം വ്യത്യാസമാണ് സമയക്രമത്തിൽ ഉണ്ടായിരിക്കുന്നത്.
സെയ്ഫിനൊപ്പം കൂടെ ഉണ്ടായിരുന്നത് സുഹൃത്ത് അഫ്സാർ സെയ്ദി എന്നാണ് രേഖകളിലുള്ളത്. മകനാണ് ഒപ്പം ഉണ്ടായിരുന്നത് എന്നാണ് നേരത്തെ ഡോക്ടർമാർ വ്യക്തമാക്കിയിരുന്നത്.
കൂടാതെ മുറിവുകളുടെ എണ്ണത്തിലും പൊരുത്തക്കേടുകൾ ഉണ്ട്. നടന് അഞ്ച് മുറിവുകളാണ് ഉണ്ടായിരുന്നതെന്ന് മെഡിക്കൽ രേഖകളിൽ പറയുന്നത്. ആറ് മുറിവുകളാണ് ഉണ്ടായിരുന്നതെന്നാണ് ഡോക്ടർമാർ പറയുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്