ന്യൂഡെല്‍ഹി: തനിക്കെതിരെ ടിഎംസിയുടെ കല്യാണ്‍ ബാനര്‍ജി അപമര്യാദയുടെ ഭാഷ ഉപയോഗിച്ചതിനെ തുടര്‍ന്നാണ് വഖഫ് ബില്‍ പരിഗണിക്കുന്ന ജെപിസിയുടെ മീറ്റിംഗ് നിര്‍ത്തിവച്ചതെന്ന് ജോയിന്റ് പാര്‍ലമെന്ററി കമ്മിറ്റി ചെയര്‍മാന്‍ ജഗദാംബിക പാല്‍ പറഞ്ഞു. വെള്ളിയാഴ്ച ബഹളത്തെ തുടര്‍ന്ന് വഖഫ് ബില്‍ പാനലില്‍ നിന്ന് പ്രതിപക്ഷ അംഗങ്ങളെ സസ്പെന്‍ഡ് ചെയ്തിരുന്നു. കല്യാണ്‍ ബാനര്‍ജി, മുഹമ്മദ് ജാവേദ്, എ രാജ, അസദുദ്ദീന്‍ ഒവൈസി, നസീര്‍ ഹുസൈന്‍, മൊഹിബുള്ള, മുഹമ്മദ് അബ്ദുല്ല, അരവിന്ദ് സാവന്ത്, നദീം ഉള്‍ ഹഖ്, ഇമ്രാന്‍ മസൂദ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.കരട് നിയമനിര്‍മ്മാണത്തിലെ നിര്‍ദിഷ്ട മാറ്റങ്ങള്‍ അവലോകനം ചെയ്യാന്‍ തങ്ങള്‍ക്ക് മതിയായ സമയം നല്‍കിയിട്ടില്ലെന്ന് പറഞ്ഞായിരുന്നു പ്രതിപക്ഷ അംഗങ്ങള്‍ ബഹളം വെച്ചത്.
വഖഫ് സ്വത്തുക്കളുടെ നിയന്ത്രണം ഏറ്റെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തിരക്കുകൂട്ടുകയാണെന്ന കോണ്‍ഗ്രസ് എംപി ഇമ്രാന്‍ മസൂദ് ആരോപിച്ചു.
''രണ്ടുതവണ ഞങ്ങള്‍ക്ക് സഭ നിര്‍ത്തിവെക്കേണ്ടി വന്നു. ഇന്ന് ഞങ്ങള്‍ ജമ്മു കാശ്മീരില്‍ നിന്നുള്ള മിര്‍വായിസ് ഉമര്‍ ഫാറൂഖിന്റെ പ്രതിനിധി സംഘത്തിന് സമയം അനുവദിച്ചു, അത് പ്രതിപക്ഷത്തിന്റെ ആവശ്യമായിരുന്നു... കല്യാണ്‍ ബാനര്‍ജി അണ്‍പാര്‍ലമെന്ററി വാക്കുകള്‍ ഉപയോഗിക്കുകയും എന്നെ അധിക്ഷേപിക്കുകയും ചെയ്ത രീതി, അത് മനഃപൂര്‍വം ചെയ്തതാണെന്ന് എനിക്ക് തോന്നുന്നു, ''ജഗദാംബിക പാല്‍ പറഞ്ഞു.
താന്‍ അദ്ദേഹത്തോട് അഭ്യര്‍ത്ഥിച്ചുകൊണ്ടിരുന്നെങ്കിലും ബാനര്‍ജി ബഹളം വെച്ചെന്ന് ജഗദാംബിക പാല്‍ പറഞ്ഞു. മറ്റുള്ളവരെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് നിഷികാന്ത് ദുബെ നിര്‍ദ്ദേശിക്കുകയായിരുന്നെന്നും പാല്‍ കൂട്ടിച്ചേര്‍ത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്