ചെന്നൈ: തമിഴ് നടൻ വിശാലിനെ കുറിച്ച് അപകീർത്തികരമായ വീഡിയോ പങ്കുവെച്ചതിന് കേസ്.
വിശാലിന്റെ ആരോഗ്യനിലയെക്കുറിച്ച് അപകീർത്തികരമായ വിവരങ്ങൾ പ്രചരിപ്പിച്ചതോടെ, നടികർ സംഘം പ്രസിഡന്റ് നാസർ നൽകിയ പരാതിയിലാണ് 3 ചാനലുകൾക്കെതിരെ തേനാംപെട്ട് പൊലീസ് കേസെടുത്തത്.
യൂട്യൂയൂബർ സെഗുവേരയ്ക്കും മൂന്ന് യൂട്യൂബ് ചാനലുകൾക്കും എതിരെയാണ് ചെന്നൈ പൊലീസ് കേസെടുത്തത്. മദഗദരാജ എന്ന ചിത്രത്തിൻറെ പ്രചരണാർത്ഥമുള്ള പരിപാടിയിൽ വിശാൽ ശാരീരിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചതാണ് സംഭവത്തിന് ആധാരം.
പനി ബാധിതനായതിനാൽ തളർച്ച അനുഭവപ്പെട്ടതായി താരം പറഞ്ഞെങ്കിലും അപകീർത്തികരമായ രീതിയിൽ യൂട്യൂബ് ചാനലുകൾ വാർത്ത നൽകുകയായിരുന്നു.
തനിക്ക് ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ലെന്ന് വിശാൽ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു . നടികർ സംഘം ജനറൽ സെക്രട്ടറി ആണ് വിശാൽ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്