ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂരിൽ രാജ്യം ലക്ഷ്യം നേടിയെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. പ്രതികാരം കൃത്യവും ജാഗ്രതയോടെയുമാണെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു.
സൈനികരുടെ ആക്രമണത്തിൽ ഒരു സാധാരണക്കാരനും കൊല്ലപ്പെട്ടില്ല. നമ്മുടെ പ്രിയപ്പെട്ടവരെ കൊന്നവർ മാത്രമാണ് കൊല്ലപ്പെട്ടത്. തിരിച്ചടിക്കാനുള്ള അവകാശം ഇന്ത്യ വിനിയോഗിച്ചുവെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു.
പ്രധാനമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് ഓപ്പറേഷൻ സിന്ദൂർ നടത്തിയതെന്നും സൈന്യത്തിൽ പൂർണ വിശ്വാസമർപ്പിച്ചാണ് തിരിച്ചടി നടത്തിയതെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.
പഹൽഗാമിൽ 26 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിനെതിരെ തിരിച്ചടിക്കാനുള്ള അവകാശം ഇന്ത്യ വിനിയോഗിച്ചു. ഇതിലൂടെ ഇന്ത്യൻ സൈന്യം ചരിത്രം രചിച്ചിട്ടുണ്ടെന്ന് പ്രതിരോധ മന്ത്രി പറഞ്ഞു.
പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ സൈന്യം ഓപ്പറേഷന്‍ സീന്ദൂര്‍ നടത്തിയത് കൃത്യമായ ആസൂത്രണത്തിന് ശേഷമാണ്. കഴിഞ്ഞ ദിവസം ഇന്ത്യൻ സൈന്യം അവരുടെ വീര്യവും ധൈര്യവും പ്രകടിപ്പിച്ചു. പുതിയ ചരിത്രം രചിച്ചു.
കൃത്യതയോടെയും ജാഗ്രതയോടെയും അവർ നടപടി സ്വീകരിച്ചു. കൃത്യസമയത്ത് കൃത്യമായിത്തന്നെ ലക്ഷ്യം തകർത്തു. ഇന്ത്യന്‍ സൈന്യത്തിന്റെ ധീരതയെ അഭിനന്ദിക്കുന്നുവെന്നും രാജ്യത്തിന്റെ അഭിമാനമാണെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്