ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്ര പ്രാണപ്രതിഷ്‌ഠയ്‌ക്കെതിരെ പ്രതിഷേധക്കുറിപ്പിട്ടതിന് കോൺഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍ക്കും മകള്‍ക്കും വീടൊഴിയാന്‍ നോട്ടീസ്.
റസിഡൻസ് വെൽഫെയർ അസോസിയേഷനാണ് വീട് ഒഴിയാൻ നോട്ടീസ് നൽകിയത്. സമൂഹത്തിൽ സംഘർഷമുണ്ടാക്കി വിദ്വേഷം പടർത്താൻ ശ്രമിച്ചതിന് ഇവരോട് മാപ്പ് പറയണമെന്നും അല്ലെങ്കിൽ വീടുവിട്ടിറങ്ങണമെന്നും നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
അയോധ്യയിലെ പ്രാണപ്രതിഷ്ഠയിൽ പ്രതിഷേധിച്ച് ജനുവരി 20ന് താൻ നിരാഹാരമിരിക്കുമെന്ന് മണിശങ്കർ അയ്യരുടെ മകൾ സുരന്യ അയ്യർ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു.
ഇതിൽ പ്രകോപിതരായ റസിഡൻസ് വെൽഫെയർ അസോസിയേഷൻ ഒഴിപ്പിക്കൽ നോട്ടീസ് നൽകി. മതവികാരം വ്രണപ്പെടുത്തുന്ന തരത്തിൽ പ്രതികരിക്കുന്നവരെ അംഗീകരിക്കാൻ കഴിയില്ല. തങ്ങള്‍ ചെയ്തത് ശരിയാണെന്ന് ഇരുവര്‍ക്കും തോന്നുന്നുണ്ടെങ്കില്‍ മറ്റൊരു സ്ഥലത്ത് വീടു നോക്കുന്നതാണ് നല്ലതെന്ന് ജംഗ്പുരയിലെ റസിഡന്‍സ് വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രസിഡന്റ് ഡോ. കപില്‍ കക്കര്‍ നല്‍കിയ നോട്ടീസില്‍ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്