ദില്ലി: ദില്ലി സ്‌ഫോടനക്കേസിൽ മുഖ്യപ്രതി ഡോ ഉമർ ഉൻ നബിക്ക് സഹായം ചെയ്ത ഫരീദാബാദ് സ്വദേശി അറസ്റ്റിൽ.
ഫരീദാബാദിലെ ദോജ് നിവാസി സോയബിനെയാണ് ദേശീയ അന്വേഷണ ഏജൻസി ഹരിയാനയിൽ നിന്ന് അറസ്റ്റ് ചെയ്തത്.
വൈറ്റ് കോളർ ഭീകരതയുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണത്തിൽ NIA അറസ്റ്റ് ചെയ്ത ഏഴാമത്തെ പ്രതിയാണ് ഇയാൾ. ദില്ലി ഭീകര ബോംബ് സ്‌ഫോടനത്തിന് മുമ്പ് എല്ലാത്തരം സഹായവും ഉമറിന് ചെയ്ത് നൽകിയത് ഇയാളാണെന്ന് വ്യക്തമായിട്ടുണ്ട്.
സംഭവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഏർപ്പെട്ട എല്ലാവർക്കുമായി അന്വേഷണം വ്യാപിച്ചിരിക്കുകയാണ് അന്വേഷണ സംഘം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
