പറ്റ്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ ക്യാമ്പിനുള്ളിൽ ആഘോഷങ്ങൾ ആരംഭിച്ചു.
ബിജെപി സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കൃഷ്ണ സിങ് കല്ലു 500 കിലോഗ്രാം ലഡുവിന് ഓർഡർ നൽകിയിട്ടുണ്ട്. പറ്റ്നയിൽ മധുരപലഹാരങ്ങൾ തയ്യാറായിക്കഴിഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെയും വലിയ ചിത്രങ്ങൾ മുന്നിൽ വച്ച് വലിയൊരു കുക്കിങ് പാനിലാണ് ലഡു തയ്യാറാക്കുന്നത്. അഞ്ച് ലക്ഷം രസഗുളകളും ഗുലാബ് ജാമുകളും തയ്യാറാക്കുന്നുണ്ട്.
ഇത്തവണയും എൻഡിഎ സര്‍ക്കാര്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ഒരു പാര്‍ട്ടി പ്രവര്‍ത്തകൻ പറഞ്ഞു.ഉത്സവാന്തരീക്ഷത്തിന് ആക്കം കൂട്ടിക്കൊണ്ട്, അനന്ത് സിങ്ങിന്‍റെ കുടുംബാംഗങ്ങൾ പറ്റ്നയിൽ 50,000 പേർക്ക് ഒരു വലിയ വിരുന്ന് സംഘടിപ്പിച്ചിട്ടുണ്ട്
. അദ്ദേഹത്തിന്‍റെ ഭാര്യ നീലം ദേവിയുടെ വസതിയിൽ ഒരുക്കങ്ങൾ നടക്കുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
