മുംബൈയില്‍ സ്‌കൂള്‍ ബസിന് മുകളിൽ ആൽമരം കടപുഴകി വീണ് 11 വയസുകാരന് ദാരുണാന്ത്യം

JUNE 30, 2026, 9:16 AM

മുംബൈ: മുംബൈയിലെ ചെമ്പൂരില്‍ സ്‌കൂള്‍ ബസിന് മുകളിൽ ആൽമരം കടപുഴകി വീണ് 11 വയസുകാരന് ദാരുണാന്ത്യം. വിഹാന്‍ ശ്രീവാസ്തവ് എന്ന വിദ്യാര്‍ത്ഥിയാണ് മരിച്ചത്. 18 കുട്ടികളാണ് ബസിലുണ്ടായിരുന്നത്. ഇതില്‍ 12 പേരെ സുരക്ഷിതമായി പുറത്തിറക്കി.

ബാക്കിയുള്ള അഞ്ച് പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതില്‍ നാലു കുട്ടികള്‍ക്ക് സാരമായി മാത്രമേ പരിക്കേറ്റിട്ടുള്ളു എന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. ഒരു കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്.

തിലക് നഗറിലെ യൂണിവേഴ്‌സൽ സ്‌കൂളിന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30ഓടെയായിരുന്നു സംഭവം. ബസ് കണ്ടക്ടറും പ്രദേശവാസികളും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam