ഡൽഹി: മുടി തെറ്റായി വെട്ടി നശിപ്പിച്ചുവെന്നാരോപിച്ച് ഒരു മോഡൽ സലൂണിനെതിരെ നൽകിയ പരാതിയിൽ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ (എൻസിഡിആർസി) വിധിച്ച രണ്ട് കോടി രൂപ നഷ്ടപരിഹാര ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. പകരം, സലൂൺ ഇതിനകം കോടതിയിൽ കെട്ടിവെച്ച 25 ലക്ഷം രൂപ മതിയായ നഷ്ടപരിഹാരമായി നൽകാമെന്ന് കോടതി വിധിച്ചു.
ഡൽഹിയിലെ ഐടിസി മൗര്യ ഹോട്ടലിലെ സലൂണിനെതിരെയാണ് മോഡൽ ആഷ്‌ന റോയി 2018ൽ പരാതി നൽകിയത്. മുടിയുടെ അറ്റത്ത് നിന്ന് നാല് ഇഞ്ച് മാത്രം വെട്ടണമെന്ന നിർദേശം നൽകിയിരുന്നെങ്കിലും, സലൂൺ ജീവനക്കാർ മുടി വളരെ കുറച്ച് മാത്രം ശേഷിക്കുന്ന വിധത്തിൽ വെട്ടിയെന്നാണ് പരാതി. മുടിവെട്ടുന്നതിനിടെ ചോദ്യംചെയ്തപ്പോൾ ഇത് “ലണ്ടൻ ഹെയർകട്ട്” ആണെന്ന് പറഞ്ഞതായും അവർ ആരോപിച്ചു.
ഈ സംഭവത്തെ തുടർന്ന് സിനിമയും മോഡലിംഗ് രംഗവും ഉൾപ്പെടെ തൊഴിൽ അവസരങ്ങൾ നഷ്ടപ്പെട്ടു, അത് സാമ്പത്തികവും മാനസികവുമായ ബുദ്ധിമുട്ടുകൾക്ക് കാരണമായെന്നും പരാതിക്കാരി പറഞ്ഞു. ആദ്യം അഞ്ച് കോടി രൂപയാണ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത്. എന്നാൽ എൻസിഡിആർസി അത് രണ്ട് കോടിയായി കുറച്ച് വിധിച്ചിരുന്നു.
അതേസമയം, മുടിവെട്ടലിന്റെ പേരിൽ വരുമാനവും അവസരങ്ങളും നഷ്ടപ്പെട്ടുവെന്ന് തെളിയിക്കാൻ പരാതിക്കാരിക്ക് കഴിഞ്ഞില്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് രണ്ട് കോടി രൂപയുടെ ഉത്തരവ് റദ്ദാക്കി, മുൻ ഉത്തരവുകൾ പ്രകാരം സലൂൺ കെട്ടിവെച്ച 25 ലക്ഷം രൂപ അന്തിമ നഷ്ടപരിഹാരമായി നൽകാൻ കോടതി നിർദേശിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

തിരഞ്ഞെടുപ്പ് തീയതികളിൽ കാലാവസ്ഥയും നിർണ്ണായകമാകും; ജനുവരി, ഫെബ്രുവരി മാസങ്ങളിലേക്ക് മാറിയേക്കുമെന്ന് സൂചന
അമർനാഥ് യാത്ര ജൂലൈ 3 മുതൽ; ഏപ്രിൽ 15 മുതൽ രജിസ്ട്രേഷൻ ആരംഭിക്കും
ചെവിക്കുള്ളിൽ ജെ.ബി.എൽ ഇയർബഡ് പൊട്ടിത്തെറിച്ചു: രാജസ്ഥാനിൽ വിദ്യാർത്ഥിനിക്ക് പരിക്ക്; അന്വേഷണം പ്രഖ്യാപിച്ച് കമ്പനി
'ആശാ ഭോസ്ലെയുടെ ശബ്ദം നമ്മുടെ ജീവിതത്തിൽ എന്നും അലയടിക്കും'; അനുശോചനം രേഖപ്പെടുത്തി നരേന്ദ്ര