ഹരിയാന :ഓടുന്ന കാറിലിരുന്ന് റോഡിലേക്ക് മൂത്രമൊഴിച്ച് യുവാക്കൾ. ഹരിയാന സ്വദേശികളായ മോഹിത് (23), അനൂജ് (25) എന്നിവരാണ് പൊലീസിന്‍റെ പിടിയിലായത്.
മോഹിതാണ് സംഭവ സമയത്ത് കാറോടിച്ചിരുന്നത്. സൈഡ് സീറ്റിലിരുന്ന അനൂജ് ഥാറിന്‍റെ വാതില്‍ തുറന്ന ശേഷം അതില്‍ ചവിട്ടി നിന്ന് റോഡിലേക്ക് മൂത്രമൊഴിക്കുകയായിരുന്നു.
തിരക്കേറിയ സമയമായിരുന്നുവെന്ന് വിഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ്. വാഹനം അലക്ഷ്യമായി ഓടിച്ചെന്ന കുറ്റമാണ് മോഹിതിനെതിരെ ചുമത്തിയിരിക്കുന്നത്. പിന്നാലെയുള്ള വാഹനത്തിലുള്ളവരാണ് ദൃശ്യങ്ങള്‍ പകര്‍ത്തി പൊലീസിന് കൈമാറിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
