ഡോക്ടർ ചായ കുടിക്കാൻ വീട്ടിലെത്താത്തതില്‍ മനംനൊന്ത് ഭാര്യ ജീവനൊടുക്കാൻ ശ്രമിച്ചതായി റിപ്പോർട്ട്. ഗുജറാത്തിലെ വഡോദരയില്‍ വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം ഉണ്ടായത്. ആത്മഹത്യയ്ക്ക് ശ്രമിച്ച ഇരുപത്തിയെട്ടുകാരിയായ ഭാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
വെള്ളിയാഴ്ച വൈകിട്ട് യുവതി ചായ കുടിക്കാൻ ഭർത്താവിനെ വീട്ടിലേക്ക് വിളിച്ചു. ജോലിത്തിരക്കുമൂലം വരാൻ സാധിക്കില്ലെന്ന് അദ്ദേഹം ഭാര്യയെ അറിയിച്ചു. വീടിന് സമീപത്തെ ആശുപത്രിയിലാണ് യുവതിയുടെ ഭർത്താവ് ജോലി ചെയ്യുന്നത്. തുടർന്ന് വീഡിയോ കോള്‍ വിളിച്ച് തൂങ്ങിമരിക്കുമെന്ന് പറഞ്ഞ് യുവതി ഭീഷണിപ്പെടുത്തി. ഫാനില്‍ ഷാളുകൊണ്ട് കെട്ടിയതും കാണിച്ചു.
അതേസമയം ഡോക്ടർ ഉടൻ വീട്ടിലെത്തിയെങ്കിലും ഭാര്യയെ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടർന്ന് സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി അപകട നില തരണം ചെയ്തു എന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്