മുംബൈ: മകനെ വിഷം കൊടുത്തു കൊലപ്പെടുത്തിയ പിതാവ് അറസ്റ്റിൽ. മഹാരാഷ്ട്രയിലെ സോലാപുരിൽ ജനുവരി 13നാണ് സംഭവം നടന്നത്. സംഭവത്തിൽ വിജയ് ഭാട്ടു എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
മകനെ കൊലപ്പെടുത്താനുള്ള കാരണമായി പിതാവ് പൊലീസിനോട് പറഞ്ഞത് ഇങ്ങനെയാണ്.
മകൻ വിശാൽ പഠനത്തിൽ വളരെ പിന്നോട്ടായിരുന്നു. മാത്രമല്ല ഫോണിൽ അശ്ലീല വിഡിയോകൾ കാണുകയും സ്കൂളിലെത്തി പെൺകുട്ടികളെ ശല്യം ചെയ്യുകയും ചെയ്തിരുന്നു.
തെറ്റുകൾ തിരുത്തി മുന്നോട്ടു പോകാൻ വിശാലിനോടു നിരന്തരം ആവശ്യപ്പെട്ടെങ്കിലും അവൻ അതിനൊന്നും ചെവികൊടുത്തില്ല.
പിന്നീട് സ്കൂളിൽനിന്നുള്ള പരാതികളുടെ എണ്ണം ഉയരാൻ തുടങ്ങി. മകന്റെ പെരുമാറ്റത്തിലും പ്രവർത്തികളിലും സഹികെട്ടതോടെ ഈ പ്രവർത്തിയ്ക്ക് മുതിർന്നതെന്ന് പിതാവ് വിജയ് ഭാട്ടു പൊലീസിന് മൊഴി നൽകി.
ജനുവരി 13ന് മകനെ തന്റെ ഇരുചക്രവാഹനത്തിൽ തുൽജാപുർ റോഡിലേക്ക് കൂട്ടിക്കൊണ്ടു പോയി. അവിടെ ഒരു കടയിൽനിന്ന് ശീതളപാനീയത്തിൽ വിഷം കലർത്തി നൽകുകയായിരുന്നു. വിഷം ഉള്ളിൽചെന്നയുടനെ വിശാൽ കുഴഞ്ഞുവീണു, പിന്നീട് മരണം സംഭവിക്കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്