ചെന്നൈ: മധുരയിലെ തിരുപരംകുണ്ട്രത്ത് ദീപത്തൂണില്‍ വിളക്ക് തെളിയിക്കല്‍ വിവാദത്തില്‍ തമിഴ്‌നാട് സര്‍ക്കാരിന് വൻ തിരിച്ചടി. കുന്നില്‍ മുകളിലെ ദീപത്തൂണില്‍ കാര്‍ത്തിക ദീപം തെളിയിക്കാമെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ തമിഴ്‌നാട് സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഡിവിഷന്‍ ബെഞ്ച് തളളി. ദീപം തെളിയിക്കാനുളള അനുമതി ക്രമസമാധാന പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന സര്‍ക്കാര്‍ വാദം തളളി. സര്‍ക്കാരിന്റെ വാദം സാങ്കല്‍പ്പികമാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി വാദം തളളിയത്.
അതേസമയം സര്‍ക്കാരിന്റെ വാദം അസംബന്ധമാണെന്നും ഒരു സമുദായത്തെ സംശയ നിഴലിലാക്കുന്നതാണ് സര്‍ക്കാര്‍ നടപടിയെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവില്‍ വ്യക്തമാക്കുന്നു. സമുദായങ്ങള്‍ തമ്മിലുളള അകല്‍ച്ച പരിഹരിക്കാന്‍ ജില്ലാ ഭരണകൂടം ഇടപെടണമെന്നും കോടതി നിര്‍ദേശിച്ചു. ആര്‍ക്കിയോളജി വകുപ്പുമായി ചര്‍ച്ച ചെയ്ത് ദീപം തെളിയിക്കാനാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
