ന്യൂഡല്‍ഹി: അധോലോക നേതാവ് ലോറന്‍സ് ബിഷ്‌ണോയിയുടെ സഹോദരനും കുപ്രസിദ്ധ കുറ്റവാളിയുമായ അന്‍മോല്‍ ബിഷ്ണോയിയെ എന്‍ഐഎ അറസ്റ്റ് ചെയ്തു. യുഎസ് നാടുകടത്തിയതിന് പിന്നാലെയാണ് നടപടി. ലോറന്‍സ് ബിഷ്ണോയി സംഘവുമായി ബന്ധപ്പെട്ട് പിടിയിലാകുന്ന 19-ാമത്തെ പ്രതിയാണ് ഇയാള്‍.
കനത്ത സുരക്ഷയില്‍ ഡല്‍ഹി വിമാനത്താവളത്തില്‍ എത്തിച്ച അന്‍മോലിനെ തുടര്‍നടപടികള്‍ക്കായി പട്യാല ഹൗസ് കോടതിയിലേക്ക് കൊണ്ടുപോയി. ഡല്‍ഹിയിലെ ഇന്ദിര ഗാന്ധി വിമാനത്താവളത്തില്‍ ഇറങ്ങിയ ഉടന്‍ അന്‍മോലിനെ എന്‍ഐഎ കസ്റ്റഡിയിലെടുക്കുകയായിരുന്നു. നടപടിക്രമങ്ങള്‍ വിമാനത്താവളത്തില്‍വെച്ചു തന്നെ പൂര്‍ത്തിയാക്കി. ഗുണ്ടാസംഘങ്ങള്‍, ഭീകരര്‍, ആയുധക്കടത്തുകാര്‍ എന്നിവര്‍ ശൃംഖല കര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ള കേസിലെ അന്വേഷണത്തിന്റെ ഭാഗമാണ് അന്‍മോലിന്റെ അറസ്റ്റ്.
2020-നും 2023-നും ഇടയില്‍ ലോറന്‍സ് ബിഷ്ണോയിക്കും ഗോള്‍ഡി ബ്രാറിനും ഭീകരപ്രവര്‍ത്തനങ്ങളില്‍ സജീവമായി പിന്തുണ നല്‍കിയതിലെ ഇയാളുടെ പങ്ക് 2023 മാര്‍ച്ചിലെ കുറ്റപത്രത്തില്‍ എന്‍ഐഎ വ്യക്തമാക്കിയിരുന്നു. 2022 മുതല്‍ ഒളിവിലായിരുന്ന അന്‍മോല്‍ യുഎസില്‍ നിന്നാണ് തന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചിരുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
