ദില്ലി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര‍്യകാന്തിനെതിരേ അധിക്ഷേപ പരാമർശം നടത്തുകയും കോടതിയിൽ കടലാസുകൾ വലിച്ചെറിയുകയും ചെയ്ത നിയമവിദ്യാർത്ഥികൾ അറസ്റ്റിൽ
ലഖ്നൗ സർവകലാശാലയിലെ വിദ‍്യാർഥികളായ പ്രഭാൽ പ്രതാപ് സിങ്, ചന്ദർ ഭാൻ എന്നിവരാണ് അധിക്ഷേപ പരാമർശം നടത്തിയത്. ഇതേത്തുടർന്ന് ദില്ലി പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്തു.
ജൂലൈ 10നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. സ്വന്തം കേസിൽ ഹാജരായ ഇരുവരും ലഖ്നൗ എസ്പിക്കെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ ഉത്തരവിടണമെന്ന് സുപ്രീം കോടതിയോട് ആക്രോശിക്കുകയായിരുന്നു.
ഇതോടെ കോടതിയോട് ഉത്തരവിടുകയാണോയെന്ന് ജസ്റ്റിസ് കെ.വി. വിശ്വനാഥൻ പ്രതികരിച്ചു. ഇതിനു പിന്നാലെ പ്രഭാൽ ജസ്റ്റിസിനെതിരേ അധിക്ഷേപ പരാമർശം നടത്തുകയും കൈയിലുണ്ടായിരുന്ന പേപ്പറുകൾ ജഡ്ജിമാർക്കെതിരേ വലിച്ചെറിയുകയുമായിരുന്നു.
ജസ്റ്റിസ് കെ.വി. വിശ്വനാഥൻ ഉൾപ്പെടുന്ന ബെഞ്ച് ഇവർക്കെതിരേ നടപടി സ്വീകരിച്ചില്ലെങ്കിലും സുപ്രീം കോടതിയിലെ സുരക്ഷാ ജീവനക്കാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ദില്ലി പൊലീസ് കേസെടുക്കുകയായിരുന്നു. ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തൽ, സുരക്ഷാ ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്യൽ എന്നീ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
