ചെന്നൈ: കരൂർ ദുരന്തവുമായി ബന്ധപ്പെട്ട് സാമൂഹ്യമാധ്യമങ്ങളിൽ വ്യാജപ്രചാരണം നടത്തിയ 25 പേർക്ക് എതിരെ കേസെടുത്തു.
കഴിഞ്ഞ ശനിയാഴ്ച്ചയാണ് വിജയ്‌യുടെ റാലിക്കിടെ നാടിനെ നടുക്കിയ കരൂർ ദുരന്തമുണ്ടായത്.
തിക്കിലും തിരക്കിലും പെട്ട് 41 പേരുടെ മരണത്തിന് കാരണമായ ഈ ദുരന്തവുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപിക്കുന്ന സാഹചര്യത്തിൽ സാമൂഹ്യമാധ്യമ പോസ്റ്റുകളും മറ്റും നിരീക്ഷിച്ചു വരികയായിരുന്നു പൊലീസ്.
പൊതു സമാധാനം തകർക്കുകയും ജനങ്ങൾക്കിടയിൽ സ്പർദ്ധ സൃഷ്ടിക്കുകയും ചെയ്യുന്ന തരത്തിലുള്ള പോസ്റ്റുകൾ പ്രചരിപ്പിച്ചതിനാണ് നടപടിയെന്ന് പൊലീസ് വ്യക്തമാക്കി. ചെന്നൈ പൊലീസ് ആണ് ഇവർക്കെതിരെ കേസ് എടുത്തത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്