ബംഗളൂരു: കർണാടക ബിജെപി നേതാവ് ബി.വി നായിക്കിന് പാർട്ടി ലോക്‌സഭാ സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ആത്മഹത്യയ്ക്ക് ശ്രമവുമായി അനുയായികള്‍.
നായിക്കിൻ്റെ അനുയായികളായ ശിവകുമാറും ശിവമൂർത്തിയും റോഡില്‍ പെട്രോള്‍ ഒഴിച്ചാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. മറ്റ് അനുയായികള്‍ റോഡില്‍ ടയറുകള്‍ കത്തിച്ച് റോഡ് ഉപരോധിക്കുകയും ചെയ്തു.
വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ റായ്ച്ചൂർ ലോക്‌സഭാ സീറ്റില്‍ നിന്ന് ബി.വി. നായിക് ബിജെപി ടിക്കറ്റില്‍ മത്സരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ രാജാ അമരേശ്വര നായിക്കിനെ വീണ്ടും മത്സരിപ്പിക്കാൻ പാർട്ടി കേന്ദ്ര നേതൃത്വം തീരുമാനിച്ചു. ഇതാണ് ബിവി നായിക്കിൻ്റെ അനുയായികളെ ചൊടിപ്പിച്ചത്.
2019 ലെ പാർലമെൻ്റ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനൊപ്പമുണ്ടായിരുന്ന നായിക് ബിജെപി സ്ഥാനാർഥി രാജാ അമരേശ്വര നായിക്കിനോട് പരാജയപ്പെട്ടിരുന്നു. 1,17,716 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അന്ന് പരാജയപ്പെട്ടത്.
ബിവി നായിക് പിന്നീട് ബിജെപിയില്‍ ചേരുകയും 2023 ലെ സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ മാൻവിയില്‍ നിന്ന് മത്സരിക്കുകയും ചെയ്തു. കോണ്‍ഗ്രസ് സ്ഥാനാർത്ഥി ഹമ്ബയ്യ നായിക്കിനോട് 7,719 വോട്ടിൻ്റെ ഭൂരിപക്ഷത്തില്‍ അന്നും പരാജയപ്പെട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്