അഭ്യൂഹങ്ങൾക്ക് വിട; കമല്‍ നാഥ് കോണ്‍ഗ്രസില്‍ തുടരും

FEBRUARY 24, 2024, 8:17 AM

ഭോപ്പാല്‍: രാഹുൽ ഗാന്ധിയെ പ്രകീർത്തിച്ച് കോൺഗ്രസ് നേതാവ് കമൽ നാഥ്. ഇതോടെ കമൽ നാഥ് ബിജെപിയിലേക്ക് എന്ന അഭ്യൂഹങ്ങൾക്ക് വിരാമമായി.

ഭാരത് ന്യായ് യാത്രയില്‍ കമൽ നാഥ് പങ്കെടുക്കും. മാര്‍ച്ച് 2 മുതല്‍ അദ്ദേഹം യാത്രയ്ക്കൊപ്പം ചേരുമെന്നും മധ്യപ്രദേശില്‍ എത്തുന്ന രാഹുല്‍ ഗാന്ധിയെ അദ്ദേഹം സ്വാഗതം ചെയ്യുമെന്നുമാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍. രാഹുല്‍ ഗാന്ധിയെ തന്റെ നേതാവാണെന്നും ഒരു സോഷ്യല്‍ മീഡിയ പോസ്റ്റില്‍ അദ്ദേഹം വിശേഷിപ്പിച്ചു.

അനീതിക്കെതിരെ രാജ്യത്തിന്റെ തെരുവോരങ്ങളിലൂടെ സഞ്ചരിക്കുന്ന ജനനായകൻ രാഹുല്‍ ഗാന്ധിയെ വരവേല്‍ക്കാൻ പാർട്ടി പ്രവർത്തകർ ആവേശഭരിതരായി കാത്തിരിക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് പറഞ്ഞു. ഭാരത് ജോഡോ യാത്രയുടെ രണ്ടാം ഘട്ടത്തിലൂടെ അനീതിക്ക് അവസാനമൊരുക്കാൻ ഒത്തൊരുമിച്ച്‌ നീങ്ങണമെന്നും  അദ്ദേഹം പറഞ്ഞു.

vachakam
vachakam
vachakam

 'രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയെ വരവേല്‍ക്കാൻ മധ്യ പ്രദേശിലെ ജനങ്ങളും കോണ്‍ഗ്രസ് പ്രവർത്തകരും ആവേശപൂർവം കാത്തിരിക്കുകയാണ്. അടിച്ചമർത്തലിനും അനീതിക്കും ചൂഷണത്തിനുമെതിരെ ഞങ്ങളുടെ നേതാവ് രാഹുല്‍ ഗാന്ധി രാജ്യത്തിന്റെ തെരുവുകളിലൂടെ സഞ്ചരിക്കുകയാണ്.

രാഹുല്‍ ഗാന്ധിയുടെ കരുത്തിനും ധൈര്യത്തിനുമൊപ്പം മധ്യപ്രദേശിലെ മുഴുവൻ ജനങ്ങളും ധീരരായ കോണ്‍ഗ്രസ് പ്രവർത്തകരും അണിനിരക്കണമെന്ന് ഞാൻ അഭ്യർഥിക്കുന്നു. അനീതിക്ക് അറുതിവരുത്താനുള്ള ഈ മഹത്തായ പ്രചാരണത്തില്‍ നമ്മളൊന്നിച്ചു നില്‍ക്കണം' -സമൂഹ മാധ്യമമായ 'എക്സി'ല്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ കമല്‍നാഥ് ആവശ്യപ്പെട്ടു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam