കർണാടക: മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷ് വധക്കേസിലെ പ്രതികൾക്ക് വൻ സ്വീകരണമൊരുക്കി കർണാടകയിലെ ഹിന്ദു സംഘടനകൾ.
കേസിൽ ജാമ്യം നേടിയ പരശുറാം വാഗ്‌മോറിനും മനോഹർ യാദവിനുമാണ് സംഘടനകൾ വരവേൽപ്പ് നൽകിയത്. ആറ് വർഷം ജയിലിലായിരുന്ന പ്രതികൾക്ക് ഈ മാസം 9നാണ് ജാമ്യം ലഭിച്ചത്.
പൂ മാലയും കാവി ഷാളും അണിയിച്ച് വരവേറ്റ പ്രതികളെ ഛത്രപതി ശിവജി പ്രതിമയ്ക്ക് സമീപം ആനയിച്ചു കൊണ്ടുപോയി. കലിക ക്ഷേത്രത്തിൽ പ്രത്യേക പ്രാർഥനകൾ നടത്തി. ഇവർ നിരപരാധികളാണെന്നും, തെറ്റായി അറസ്റ്റ് ചെയ്യപ്പെട്ടവരാണ് എന്നുമാണ് വരവേൽപ്പ് ഒരുക്കിയ ഹിന്ദുത്വ സംഘടനകൾ ആവർത്തിക്കുന്നത്.
2017 സെപ്റ്റംബർ അഞ്ചിനാണ് മൂന്നംഗ സംഘം ഗൗരി ലങ്കേശിനെ വെടിവെച്ചു കൊന്നത്. മൂന്ന് വെടിയുണ്ടകൾ ശരീരത്തിൽ തുളച്ചുകയറി ഗൗരി തത്ക്ഷണം മരിച്ചു. ജോലി കഴിഞ്ഞ് മടങ്ങവെയായിരുന്നു ആക്രമണം.
ആറ് വർഷത്തെ ജയിൽ ജീവിതത്തിന് ശേഷം, ഒക്ടോബർ 9ന് പ്രതികളായ പരശുറാം വാഗ്‌മോറിനും, മനോഹർ യാദവിനും ബെംഗളൂരു സെഷൻസ് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്