ഹൈദരാബാദ്: ചംപായ് സോറന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ എം.എല്‍.എമാരെ ഹൈദരാബാദിലേക്ക് മാറ്റി ജെ.എം.എം- കോണ്‍ഗ്രസ് സഖ്യം.
രണ്ട് ചാർട്ടേഡ് വിമാനങ്ങളിലായി 44 എംഎല്‍എമാരാണ് ഹൈദരാബാദിലെത്തിയത്. വൈകീട്ട് നാലരയോടെ ഹൈദരാബാദിലെത്തിയ 40 അംഗ സംഘത്തെ തെലങ്കാനയുടേയും കേരളത്തിന്റേയും ചുമതലയുള്ള സംഘടനാ ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷിയും തെലങ്കാന മന്ത്രി പൊന്നം പ്രഭാകരനും ചേര്‍ന്ന് സ്വീകരിച്ചു.
എം.എല്‍.എമാരെ ഷമിര്‍പേട്ട് തടാകത്തിന് സമീപത്തെ റിസോര്‍ട്ടിലേക്ക് മാറ്റി. കോണ്‍ഗ്രസ്, ആർജെഡി നിയമസഭാ അംഗങ്ങളും ജെഎംഎം എംഎല്‍എമാര്‍ക്ക് ഒപ്പമുണ്ട്.
രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന തെലങ്കാനയില്‍ എംഎല്‍എമാർ സുരക്ഷിതരായിരിക്കുമെന്നാണ് നേതാക്കളുടെ വിശ്വാസം.
കുതിരക്കച്ചവടം ഒഴിവാക്കാനാണ് തങ്ങളെ ഹൈദരാബാദിലേക്ക് മാറ്റിയതെന്ന് സംഘത്തിലെ ഒരാളായ എംഎൽഎ പറഞ്ഞു. നിയമസഭയുടെ ബജറ്റ് സമ്മേളനം ഫെബ്രുവരി ഒമ്പതിന് ആരംഭിക്കും.അതിനുമുമ്പ് തിരിച്ചുപോകാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയായിരുന്ന ഹേമന്ത് സോറൻ ഇ.ഡി. അറസ്റ്റിന് പിന്നാലെ ജാർഖണ്ഡിൽ രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തിരുന്നു. ഹേമന്ത് സോറൻ രാജിവെച്ചതിന് പിന്നാലെ ചമ്പൈ സോറനെ ജെഎംഎം നിയമിച്ചു. പാർട്ടി നേതാവായി തിരഞ്ഞെടുക്കപ്പെട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്