ജയ്പൂർ: സഹോദരന്റെ രണ്ടരവയസുള്ള കുട്ടിയെ കൊലപ്പെടുത്തിയ ഇരുപത്തിയൊന്നുകാരി പിടിയിലായതായി റിപ്പോർട്ട്. രാജസ്ഥാനിലെ ചുരു ജില്ലയിലെ മായ പരീക്ക് ആണ് പിടിയിലായത്. കാമുകനെ കാണുന്നത് സഹോദരൻ വിലക്കിയതാണ് കുഞ്ഞിനെ കൊല്ലാൻ കാരണം എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
തിങ്കളാഴ്ച പുലർച്ചെയായിരുന്നു സംഭവം ഉണ്ടായത്. കുട്ടിയെ വാട്ടർ ടാങ്കിനുള്ളിലിട്ട്, ടാങ്ക് അടച്ചുവയ്ക്കുകയായിരുന്നു മായ. കുട്ടി മരിച്ചെന്ന് ഉറപ്പാക്കിയ ശേഷം ആണ് യുവതി ടാങ്ക് തുറന്നത്. തുടർന്ന് മൃതദേഹം പുറത്തെടുത്ത് പ്ലാസ്റ്റിക് ബാഗിലാക്കി വൈക്കോല്‍ കൂനയ്ക്കുള്ളില്‍ ഒളിപ്പിക്കുകയും ചെയ്തു. കൊല നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.
കുട്ടിയെ കാണാതായതോടെ കുടുംബം പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തില്‍ ആണ് മൃതദേഹം വൈക്കോല്‍ കൂനയ്ക്കുള്ളില്‍ കണ്ടെത്തുകയും യുവതിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കുകയും ചെയ്തത്. പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്