വാഷിംഗ്ടണ്‍: സമാധാന പദ്ധതി ഭാഗികമായി അംഗീകരിച്ച ഹമാസിന്റെ നടപടിയെ സ്വാഗതം ചെയ്ത് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഹമാസ് ശാശ്വത സമാധാനത്തിന് തയ്യാറാണെന്നാണ് കരുതുന്നതെന്നും ഗാസയിലെ ബോംബാക്രമണം ഇസ്രയേല്‍ ഉടന്‍ അവസാനിപ്പിക്കണമെന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ പ്രതികരിച്ചു.
പെട്ടെന്നും സുരക്ഷിതമായി ബന്ദികളെ തിരികെ ലഭിക്കാന്‍ ഇസ്രയേല്‍ ബോംബാക്രമണം ഉടന്‍ അവസാനിപ്പിക്കണമെന്നും ട്രംപ് പറഞ്ഞു. ഇപ്പോഴത്തെ സാഹചര്യത്തില്‍ അത് ചെയ്യുക അസാധ്യമാണ്. ഇത് ഗാസയെക്കുറിച്ച് മാത്രമല്ല, മധ്യപൂര്‍വദേശത്തിന്റെ ആകെ സമാധാനത്തിനു വേണ്ടിയുള്ളതാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. അതേസമയം, ബന്ദി മോചനവും ഭരണക്കൈമാറ്റവും ഒഴികെയുള്ള ഉപാധികളില്‍ ചര്‍ച്ച വേണമെന്ന ആവശ്യത്തെക്കുറിച്ച് ട്രംപ് പരാമര്‍ശിച്ചിട്ടില്ല. ഹമാസിന്റെ നിര്‍ദേശങ്ങളിലുള്ള സമ്പൂര്‍ണ പ്രതികരണം ഉള്‍ക്കൊള്ളിക്കുന്ന വിഡിയോ ട്രംപ് ഉടന്‍ പുറത്തുവിടുമെന്നാണ് കരുതുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്