തമിഴ്നാട് ബിജെപിയിൽ വൻ പൊട്ടിത്തെറി; പുതിയ പാർട്ടി രൂപീകരിക്കാൻ അണ്ണാമലൈ 

FEBRUARY 10, 2026, 3:56 AM

ചെന്നൈ: ബിജെപി നേതൃത്വവുമായി ഭിന്നതയിലാണെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെ, പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കാൻ കെ. അണ്ണാമലൈ നീക്കം നടത്തുന്നതായി സൂചനകൾ. തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷനായ അണ്ണാമലൈ കഴിഞ്ഞ ദിവസമാണ് തിരഞ്ഞെടുപ്പ് ചുമതലകളിൽ നിന്ന് അപ്രതീക്ഷിതമായി ഒഴിഞ്ഞത്.

വ്യക്തിപരമായ കാരണങ്ങളാലാണ് പിൻമാറ്റമെന്ന് ഔദ്യോഗികമായി വിശദീകരിച്ചിരുന്നെങ്കിലും, ഇതിന് പിന്നാലെ അദ്ദേഹം നടത്തിയ നീക്കങ്ങൾ രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയായി. ഏറെക്കാലമായി പ്രവർത്തനരഹിതമായിരുന്ന ‘അണ്ണാമലൈ ചാരിറ്റബിൾ ഫൗണ്ടേഷൻ’ എന്ന സംഘടന അദ്ദേഹം പുനരുജ്ജീവിപ്പിച്ചു. ഇതിന് പിന്നാലെ തിരുനെൽവേലി ജില്ലയിലെ പാളയംകോട്ടയിലുള്ള ട്രസ്റ്റ് ഓഫീസിൽ സംസ്ഥാനത്തുടനീളമുള്ള നൂറുകണക്കിന് അനുയായികളെ വിളിച്ചുവരുത്തി അദ്ദേഹം യോഗം ചേരുകയും ചെയ്തു.

ബിജെപി നേതൃത്വത്തിൽ നിന്ന് തുടർച്ചയായ അവഗണന നേരിടുന്ന സാഹചര്യത്തിൽ, സ്വന്തമായി പാർട്ടി രൂപീകരിക്കണമെന്ന് അനുയായികൾ അണ്ണാമലൈയോട് ആവശ്യപ്പെട്ടതായാണ് വിവരം. നിലവിലെ ബിജെപി സംസ്ഥാന അധ്യക്ഷൻ നൈനാർ നാഗേന്ദ്രന്റെ തട്ടകമായ തിരുനെൽവേലിയിൽ തന്നെ യോഗം വിളിച്ചുചേർത്തത് സംസ്ഥാന നേതൃത്വത്തോടുള്ള പരസ്യമായ വെല്ലുവിളിയായാണ് വിലയിരുത്തപ്പെടുന്നത്.

vachakam
vachakam
vachakam

അണ്ണാമലൈ ചാരിറ്റബിൾ ഫൗണ്ടേഷന്റെ ഈ നീക്കം തമിഴ്നാട് രാഷ്ട്രീയത്തിൽ ഒരു പുതിയ രാഷ്ട്രീയ ശക്തിയുടെ ഉദയമാകുമോ, അതോ ബിജെപി കേന്ദ്ര നേതൃത്വത്തിന് മേൽ സമ്മർദ്ദം ചെലുത്താനുള്ള നീക്കമാണോ എന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്. കേന്ദ്ര നേതൃത്വം നൽകുന്ന അവഗണനയിലുള്ള പ്രതിഷേധമാണ് അദ്ദേഹത്തിന്റെ പിൻമാറ്റത്തിന് പിന്നിലെ പ്രധാന കാരണമെന്നാണ് പൊതുവായ വിലയിരുത്തൽ.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam