ന്യൂഡല്‍ഹി: ഡല്‍ഹി ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങിയ ഇന്‍ഡിഗോ വിമാനത്തിന് ടാക്‌സിവേ തെറ്റിയതായി റിപ്പോർട്ട്. ഞായറാഴ്ച രാവിലെ അമൃത്സറില്‍നിന്ന് എത്തിയ എ 320 വിമാനത്തിനാണ് ടാക്‌സിവേ തെറ്റിയത്. തുടർന്ന് വിമാനം റണ്‍വേയുടെ അവസാന ഭാഗത്തേക്കു പോയെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്.
തുടർന്ന് ഇന്‍ഡിഗോ വിമാനത്തെ പാര്‍ക്കിങ് ബേയിലേക്ക് കെട്ടിവലിച്ചു കൊണ്ടുപോവുകയായിരുന്നു എന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നും പുറത്തു വരുന്ന വിവരം. സംഭവത്തെ തുടർന്ന് 15 മിനിറ്റ് റണ്‍വേ ബ്ലോക്ക് ചെയ്യേണ്ട സാഹചര്യം ഉണ്ടായതോടെ നിരവധി വിമാന സർവിസുകളെ ഇത് ബാധിച്ചു.
അതേസമയം യാത്രക്കിടെ ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇന്‍ഡിഗോ വിമാനം കഴിഞ്ഞ ദിവസം തിരിച്ചിറക്കിയിരുന്നു. ഡല്‍ഹിയില്‍നിന്ന് മുംബൈയിലേക്കു പുറപ്പെട്ട വിമാനമാണ് വെള്ളിയാഴ്ച രാവിലെ ഡല്‍ഹി വിമാനത്താവളത്തില്‍ തിരിച്ചിറക്കിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്